കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ പരിപാടികള്‍ സംഘടിപ്പിക്കരുതെന്ന് മുസ്ലിം ലീഗ്
മലപ്പുറം: കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ പരിപാടികള്‍ സംഘടിപ്പിക്കരുതെന്ന് മുസ്ലിം ലീഗ്. കൊവിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഇന്നലെ മലപ്പുറം ജില്ലാ ലീഗ് ഓഫിസില്‍ ചേര്‍ന്ന ഉന്നതാധികാരസമിതി യോഗം ഇക്കാര്യം നിര്‍ദേശിച്ചത്. പാര്‍ട്ടിയുടെ കീഴ്ഘടകങ്ങള്‍ക്കും പാര്‍ട്ടി ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം അയച്ചുകൊടുത്തതായി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. പ്രവാസികളെല്ലാം രോഗവാഹകരാണെന്ന പ്രചാരണവും ധാരണയും തിരുത്തണം. ക്വാറന്റൈന് സൗകര്യം ഇല്ലാത്ത പ്രവാസികള്‍ക്ക് അതതു പ്രദേശത്തുള്ളവര്‍ സൗകര്യം ചെയ്തുകൊടുക്കണമെന്നും പ്രമേയം അഭ്യര്‍ഥിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സാദിഖലി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, കെ.പി.എ മജീദ്, എം.കെ മുനീര്‍ എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."