HOME
DETAILS
MAL
വരള്‍ച്ച തേയില ഉല്‍പാദനത്തെ ബാധിച്ചെന്ന്
backup
July 15 2016 | 17:07 PM
ഗൂഡല്ലൂര്‍: നീണ്ട മാസങ്ങളിലെ വരള്‍ച്ച നീലഗിരി മലമ്പ്രദേശത്തെ തേയില ഉല്‍പാദനത്തെ സാരമായി ബാധിച്ചു. തേയില ഉല്‍പാദനത്തിനും കയറ്റുമതിക്കും ഏറെ പ്രശസ്തമാണ് നീലഗിരി. തേയില വ്യവസായ പ്രമുഖരുടെ അഭിപ്രായപ്രകാരം കഴിഞ്ഞ ഇതേ കാലയളവിലെ ഉല്‍പാദനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ നടപ്പ് വര്‍ഷത്തെ ആദ്യ ആറ് മാസത്തെ ഉല്‍പാദനം 30 ശതമാനം കുറവാണ്. കഴിഞ്ഞ മെയ് മാസത്തില്‍ ഉല്‍പാദനത്തില്‍ 40 ശതമാനം കുറവാണ് തേയില ഉല്‍പാദനത്തില്‍ ഉണ്ടായതെന്ന് ടീ ബോര്‍ഡ് എക്‌സി. ഡയറക്ടര്‍ സി പോള്‍രാജു പറഞ്ഞു. ദീര്‍ഘകാല അളവിലെ വരള്‍ച്ചയാണ് ഇടിവിന് കാരണം. ഉല്‍പാദനത്തിലെ തളര്‍ച്ച ഗുണനിലവാര മികവിനും കാരണമായി. ഈജിപ്ത്, റഷ്യ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതിയും മെച്ചപ്പെട്ടിട്ടുള്ളതായി പോള്‍രാജു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."