സി.എച്ചിന്റെ പാതയിലേക്ക് മുനീര്‍
കോഴിക്കോട്: ഡോ.എം.കെ മുനീര്‍ എം.എല്‍.എയെ മുസ്്‌ലിംലീഗ് നിയമസഭാ കക്ഷിനേതാവായി ലീഗ് നേതൃ യോഗം നിശ്ചയിച്ചതോടെ സി.എച്ച് മുഹമ്മദ് കോയക്കു ശേഷം പാര്‍ട്ടിയുടെ പാര്‍ലമെന്ററി നായകത്വം വീണ്ടും കോഴിക്കോട്ടേക്ക്.
പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഒഴിവുവന്ന സ്ഥാനത്തേക്കാണ് മുനീറിനെ പാര്‍ട്ടി പുതിയ ദൗത്യമേല്‍പിച്ചത്. യു.ഡി.എഫ് യോഗം ചേര്‍ന്ന ശേഷമാണ് പ്രതിപക്ഷ ഉപനേതാവായി ഒദ്യോഗികമായി പ്രഖ്യാപിക്കുക.
മറ്റു പല നേതാക്കളുടേയും പേരു ഉയര്‍ന്നു വന്നിരുന്നെങ്കിലും മുതിര്‍ന്ന ലീഗ് നേതാക്കളുമായി കൂടിയാലോചിച്ച ശേഷം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മുനീറിന്റെ പേര് പ്രഖ്യാപിക്കുകയായിരുന്നു.
ലീഗ് നേതാക്കളില്‍ സാംസ്‌കാരിക സാമൂഹിക രംഗത്ത് കൂടി ശ്രദ്ധ ചെലുത്തുന്ന മുനീര്‍ നിയമസഭാ കക്ഷി നേതാവും പ്രതിപക്ഷ ഉപനേതാവുമാവുന്നത് പാര്‍ട്ടിക്കു സഭയില്‍ പുതിയ മുഖം നല്‍കുമെന്നാണ് വിലയിരുത്തല്‍.
സംസ്ഥാനത്തു പുകഞ്ഞു നില്‍ക്കുന്ന രാഷ്ട്രീയ വിഷയങ്ങളില്‍ സര്‍ക്കാറിനെതിരേ ശക്തമായ കടന്നാക്രമണം ലീഗിന്റെ പക്ഷത്തു നിന്നുണ്ടാവും. ഭൂമി കൈയേറ്റം, പൊലിസിന്റെ വീഴ്ചകള്‍ തുടങ്ങിയ പ്രശ്‌നങ്ങളില്‍ സി.പി.എമ്മുമായി നേരിട്ടു എറ്റുമുട്ടാന്‍ തന്നെയാവും മുനീര്‍ ശ്രമിക്കുക.
പി.കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് പോകുന്നതോടെ ലീഗിന്റെ നേതൃത്വം മുനീറിന്റെ കൈകളിലേക്കു മാറിയേക്കും. ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കുഞ്ഞാലിക്കുട്ടിയുടെ താത്പര്യം. പ്രവര്‍ത്തന മണ്ഡലം ഡല്‍ഹിയിലേക്കു മാറ്റാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.
ഇ.അഹമ്മദിന്റെ ഒഴിവ് നികത്തുന്ന വിധം പാര്‍ട്ടിയെ മറ്റു സംസ്ഥാനങ്ങളില്‍ ശക്തിപ്പെടുത്താനും പദ്ധതിയുണ്ട്. ഡല്‍ഹിയിലാണെങ്കിലും കേരളത്തിലെ രാഷ്ട്രീയ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ടുണ്ടെങ്കിലും കേരളത്തില്‍ പാര്‍ട്ടിയുടെ നേതൃത്വം മുനീറിനെ ഏല്‍പിക്കാനാണ് അദ്ദേഹത്തിന്റേയും താത്പര്യം.
നസംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ് പാര്‍ട്ടിയുടെ സംഘടനാപരമായ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തും.സി.എച്ചിനു ശേഷം മകനിലൂടെ തന്നെയാണ് പാര്‍ലമെന്ററി നേതൃത്വം കോഴിക്കോട് ജില്ലയിലേക്കു തരിച്ചുവരുന്നത്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള എം.എല്‍.എ മാരില്‍ പാര്‍ലമെന്ററി നേതാവാകുന്ന ആദ്യ ജനപ്രതിനിധിയാണ് മുനീര്‍.
യൂത്ത്‌ലീഗ് സംസ്ഥാന അധ്യക്ഷനായിരിക്കെ മുനീര്‍ നടത്തിയ യുവജന യാത്ര ശ്രദ്ധേയമായിരുന്നു. കോഴിക്കോട് സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ച് എം.എല്‍.എ ആയ മുനീര്‍ 1987ല്‍ കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലറായാണ് പാര്‍ലമെന്റി രംഗത്തേക്കു വരുന്നത്.
1991ലും 2011ലും 2016 ലും കോഴിക്കോട്ടു നിന്നും 1996 ലും 2001 ലും മലപ്പുറത്ത് നിന്നും നിയമസഭാംഗമായി.
2001 മുതല്‍ 2006 വരെ പൊതുമരാമത്തു മന്ത്രിയായും കഴിഞ്ഞ മന്ത്രിസഭയില്‍ സാമൂഹികനീതി വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."