വ്യാജരേഖകള്‍ ചമച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്: രണ്ടുപേര്‍ പിടിയില്‍
കരുനാഗപ്പള്ളി(കൊല്ലം): വ്യാജരേഖകള്‍ ചമച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ രണ്ടുപേര്‍ പിടിയില്‍. കരുനാഗപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സായി ട്രേഡിങ് കമ്പനിയുടെ വ്യാജ രേഖകള്‍ ചമച്ച് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പുനടത്തിയ മഹാരാഷ്ട്ര താനെ സ്വദേശി ഗുലാം അബ്ബാസ് (45), പശ്ചിമബംഗാള്‍ സ്വദേശി മസൂദ് കരീം മൊന്‍ഡല്‍ (28) എന്നിവരാണ് അറസ്റ്റിലായത്.
സായി ട്രേഡിങ് കമ്പനിയുടെ പേരുപയോഗിച്ച് ഓര്‍ഡര്‍ എടുത്തശേഷം സാധനങ്ങള്‍ കിട്ടാതെ വരുന്നവര്‍ അന്വേഷണം നടത്തിയപ്പോഴാണ് തട്ടിപ്പു ബോധ്യമാകുന്നത്. കമ്പനിയുടെ പരാതിയിന്മേല് പൊലിസ് കേസെടുത്തു അന്വേഷിച്ചുവരികയായിരുന്നു. കച്ചവടക്കാര്‍ എന്ന വ്യാജേന സംഘത്തെ പൊലിസ് ബന്ധപ്പെടുകയും പാലക്കാട്ടെത്തിയ പ്രതികളെ തന്ത്രപൂര്‍വം കുടുക്കുകയുമായിരുന്നു.
പ്രതികളില്‍നിന്ന് സായി കമ്പനിയുടേത് ഉള്‍പെടെ ഒട്ടേറെ വ്യാജരേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘത്തിലെ പ്രധാനിയെ പിടികൂടാനുണ്ട്. ഇയാള്‍ക്കായി പൊലിസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."