'സാന്ത്വനം പദ്ധതി' വാഹനങ്ങളുടെ വിതരണോദ്ഘാടനം നടത്തി
മാള: വിദ്യാര്‍ഥികള്‍ക്ക് അഭിരുചിക്കനുസരിച്ച വിദ്യാഭ്യാസം നല്‍കലാണ് രക്ഷിതാക്കള്‍ക്ക് മക്കളോട് ചെയ്യാവുന്ന വലിയ കാരുണ്യമെന്ന് ടി.വി ഇന്നസെന്റ് എം പി. മാള പഞ്ചായത്തില്‍ എസ്.എസ്.എല്‍.സി പ്ല്‌സ്ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കായി'സാന്ത്വനം'പദ്ധതി പ്രകാരമുള്ള ഇരുചക്രമുച്ചക്ര വാഹനങ്ങളുടെ വിതരണോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു .
രക്ഷിതാക്കള്‍ ഈ കടമ നിര്‍വഹിക്കുകയാണെങ്കില്‍ തൊഴില്‍ മേഖലയിലും ജീവിതത്തിലും വിജയം നേടാന്‍ അതവരെ പ്രാപ്തരാക്കും . തന്റെ ജീവിതം പഠിപ്പിച്ച പാഠമതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാള ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷനായി.് പി.കെ സുകുമാരന്‍, വൈസ് പ്രസിഡന്റ് ഗൗരി ദാമോദരന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ രാധാ ഭാസ്‌കരന്‍, പി എസ് ശ്രീജിത്ത്, ജില്ലാ പ്ലാനിങ് ഓഫിസര്‍ എം. സുരേഷ് കുമാര്‍, ജില്ലാ സാമൂഹ്യ നീതി ഓഫിസര്‍ എസ് സുലക്ഷണ, ബ്ലോക്ക് പഞ്ചായത്തംഗം ഷീബ പോള്‍, ഗ്രാമപഞ്ചായത്തംഗം പി.കെ മോഹനന്‍, മാള ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒ.എസ് സ്റ്റാന്‍ലി സംസാരിച്ചു.
എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കായി 'സാന്ത്വനം'പദ്ധതി പ്രകാരമുള്ള 165000 രൂപ വിലവരുന്ന മുച്ചക്ര വാഹനങ്ങളും 65000 രൂപ വിലവരുന്ന ഇരുചക്ര വാഹനങ്ങളുടെ വിതരണവുമാണ് നടന്നത്.
എം.പി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന 'സാന്ത്വനം'പദ്ധതിയില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് ഉപയോഗിക്കാന്‍കഴിയും വിധം രൂപകല്‍പ്പന ചെയ്ത സ്‌കൂട്ടറുകളാണ് ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്.
ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ചാലക്കുടി, കൊടുങ്ങല്ലൂര്‍, കയ്പമംഗലം അസംബ്ലിമണ്ഡലങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 11 ഗുണഭോക്താക്കള്‍ക്കാണ് ചടങ്ങില്‍ വാഹനങ്ങള്‍ നല്‍കിയത്.
ശാരീരിക വൈകല്യം മൂലം ഉപജീവനമാര്‍ഗം കണ്ടെത്താനാവാതെ വിഷമിക്കുനവര്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ സഹായകമായ പദ്ധതിയാണ് 'സാന്ത്വനം' അപേക്ഷകരില്‍നിന്ന് അര്‍ഹരായവരെ സാമുഹിക നീതിവകുപ്പാണ് കണ്ടെത്തിയത്.
ഇതോടൊപ്പം മാള ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്തിലെ സ്‌കൂളുകളില്‍ എസ്.എസ്.എല്‍.സിക്ക് നൂറുശതമാനം വിജയം കൈവരിച്ച സ്‌കൂളുകളെയും എസ്.എസ്.എല്‍.സിക്കും പ്ലസ് ടുവിനും മികച്ച വിജയം കൈവരിച്ച വിദ്യാര്‍ഥികളേയും മൊമന്റൊ നല്‍കി ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."