HOME
DETAILS
MAL
വാട്ടര്‍ അതോറിറ്റിയും ജലനിധിയും ജനങ്ങളെ വിഡ്ഡികളാക്കുന്നുവെന്ന്
backup
April 22 2017 | 21:04 PM
വെള്ളാങ്ങല്ലുര്‍: ഗ്രാമപഞ്ചായത്തിലെ 21 വാര്‍ഡുകളിലും കുടിവെള്ള ക്ഷാമം രൂക്ഷമായ ഘട്ടത്തില്‍ വാട്ടര്‍ അതോറിറ്റിയും ജലനിധിയും ജനങ്ങളെ വിഡ്ഡികളാക്കുന്നതായി മൂന്നാം വാര്‍ഡ് മെമ്പര്‍ ഷംസു വെളുത്തേരി ആരോപിച്ചു. പല പൊതു ടാപ്പുകളിലും മൂന്നാഴ്ച ആയിട്ടും വെള്ളം എത്തുന്നില്ല. ജനങ്ങളില്‍ നിന്നുള്ള വെള്ളക്കരം കൂടാതെ ഗ്രാമപഞ്ചായത്തില്‍ നിന്ന് 1,75,000 രൂപ വാട്ടര്‍ അതോറിറ്റി ഈടാക്കുന്നു. ജലനിധി പദ്ധതി എങ്ങുമെത്താത്ത സ്ഥിതിയിലാണ്. ജനങ്ങളില്‍ നിന്ന് പണം വാങ്ങി പരസ്പരം കുറ്റം പറയുന്നതല്ലാതെ പരിഹാരം കാണാന്‍ ജലനിധിയും, വാട്ടര്‍ അതോറിറ്റിയും തയാറാവുന്നില്ലെന്നും മെമ്പര്‍ കുറ്റപ്പെടുത്തി. എത്രയും വേഗം കുടിവെള്ള ലഭ്യതയുമായി ബന്ധപ്പെട്ടുയരുന്ന പരാതികള്‍ പരിഹരിക്കാന്‍ അധികാരികള്‍ തയാറാകണമെന്ന് ഷംസു വെളുത്തേരി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."