HOME
DETAILS
MAL
വീട് കുത്തിത്തുറന്ന് 45.5 പവന് കവര്‍ന്നു
backup
July 08 2018 | 09:07 AM
നേമം: നേമം പൊലിസ് സ്റ്റേഷന് പരിധിയില്‍ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന നാല്‍പ്പത്തി അഞ്ചര (45.5) പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. നേമം വെള്ളായണി പുതിയ കാരയ്ക്കാമണ്ഡപം ഹൈസ്കൂള്‍ റോഡില്‍ വിജയ് ആര്. നായരുടെ വീട്ടില്‍ നിന്നാണ് ആഭരണങ്ങള്‍ കവര്‍ന്നത്.
വെള്ളിയാഴ്ച രാവിലെ 11.30 നും ഇന്നലെ രാവിലെ ഒന്‍പതിനുമിടയിലാണ് കവര്‍ച്ച നടന്നതെന്ന് നേമം പൊലിസ് പറഞ്ഞു. വീടിന്റെ മുന്‍വശത്തുളള ഗ്രില്ലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്നാണ് മോഷ്ടാവ് സ്വര്‍ണം കൈക്കലാക്കിയത്.
വീട്ടുടമ വിജയ് കോട്ടയത്തുള്ള ഭാര്യ വീട്ടില്‍ പോയ തക്കം നോക്കിയാണ് വീട്ടില്‍ കവര്‍ച്ച നടത്തിയത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. നേമം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."