പാലക്കാടന്‍ ചൂട് ജൂണ്‍ വരെ തുടരും
പാലക്കാട് : ജൂണ്‍ മാസത്തിലെ ഇടവപാതി എത്തുന്നതുവരെ കനത്തചൂടില്‍നിന്ന് പാലക്കാടിന് രക്ഷയുണ്ടാവില്ല. ഈ സമയത്ത് പാലക്കാട്ടിലെ ചൂട് കഴിഞ്ഞകാലങ്ങളെക്കാള്‍ വളരെ കൂടുതലായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വെളിപ്പെടുത്തല്‍.പ്രളയത്തിന് ശേഷം കേരളത്തിലുണ്ടായ കാലാവസ്ഥ വ്യതിയാനവും കാര്‍ഷികമേഖലയ്ക്കുള്ള ജലവിതരണത്തിലെ തകരാറും കൂടിയാകുമ്പോള്‍ നെല്‍പ്പാടങ്ങള്‍ ഉണങ്ങി വിണ്ടുകീറുന്നു. തുടര്‍ന്നുള്ള അധികചൂടില്‍ കിണറുകളും കുളങ്ങളും വറ്റിവരളും.
വേനലവധിയാണെകിലും കുട്ടികളും മുതിര്‍ന്നവരും വേലയും പൂരത്തിനുമായി വെയിലത്തിറങ്ങുന്നതും ചൂടുമായിബന്ധപ്പെട്ട രോഗങ്ങള്‍ക്ക് ആക്കം കൂട്ടും.
രാജ്യത്താകെ ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുള്ള സീസണിലെ ശരാശരി ചൂടിന്റെ വര്‍ധനയെക്കുറിച്ച് കാലാവസ്ഥാവകുപ്പ് ദീര്‍ഘകാല നിഗമനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് കേരളത്തില്‍ ഈ സീസണില്‍ ചൂടിന്റെ ശരാശരിവര്‍ധന അരഡിഗ്രിമുതല്‍ ഒരു ഡിഗ്രിവരെയാവും. ഓരോരുത്തരും ദിവസവും കുടിക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടുവാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നുണ്ട്. ദിനംപ്രതി കൂടുന്ന ചൂടിന്റെ അളവ് ഇതിലും കൂടുതലായിരിക്കും. ഇപ്പോള്‍ അത് കൃത്യമായി മുന്‍കൂട്ടി പറയാന്‍ കഴിയില്ല. അഞ്ചുദിവസത്തിലൊരിക്കലാണ് കാലാവസ്ഥാവകുപ്പ് ചൂടിലെ വ്യതിയാനം രേഖപ്പെടുത്തി പ്രവചിക്കുന്നത്.വരും ദിവസങ്ങളില്‍ വേനല്‍മഴ കൃത്യമായ ഇടവേളകളില്‍ കിട്ടിയില്ലെങ്കില്‍ പാലക്കാടന്‍ പാടശേഖരങ്ങളിലെ അവസാന പച്ചപ്പുകളും ഇല്ലാതാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."