24 മണിക്കൂറിനിടെ 18,522 പേര്‍ക്ക് കൊവിഡ്
രോഗമുക്തരായത് 3.35 ലക്ഷം പേര്
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അണ്‍ലോക്ക് 2 പ്രഖ്യാപിച്ച ശേഷവും രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നു. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 18,522 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5.68 ലക്ഷമായി ഉയര്‍ന്നു. എന്നാല്‍, ഇതില്‍ പകുതിയിലേറെ പേരും രോഗമുക്തരായിട്ടുണ്ട്.
നിലവില്‍ 2,15,125 പേരാണ് ചികിത്സയിലുള്ളതെന്നു ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 3,34,821 പേര് രോഗമുക്തരായപ്പോള്‍ 16,893 പേരാണ് മരിച്ചത്. ഇന്ത്യയിലെ 90 ശതമാനത്തോളം കൊവിഡ് കേസുകളും മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ബംഗാള്‍, തെലങ്കാന, ആന്ധ്രാപ്രദേശ്, ഹരിയാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."