HOME
DETAILS
MAL
വയോജനനയം പ്രഖ്യാപിക്കണമെന്ന്
backup
April 22 2017 | 21:04 PM
കൊടുങ്ങല്ലൂര്‍: നഗരസഭ വയോജന നയം തയാറാക്കി പ്രഖ്യാപിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മേത്തല യൂനിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആരോഗ്യ വിദ്യാഭ്യാസ പരിപാടി ആവശ്യപ്പെട്ടു. ഷീല രാജ്കമല് ഉദ്ഘാടനം ചെയ്തു. റെജി സതീശന് അധ്യക്ഷയായി. വയോജനങ്ങളും ആരോഗ്യപ്രശ്നങ്ങളും എന്ന വിഷയത്തില്‍ ഡോ. കെ.ജി രാധാകൃഷ്ണന് ക്ലാസെടുത്തു. 30ാം വാര്‍ഡ് ആശ്രയ വയോജന കൂട്ടായ്മ തയാറാക്കിയ വയോജനങ്ങളെ സംബന്ധിച്ച പഠന റിപ്പോര്‍ട്ട് കെ.കെ ഉമ്മര്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ.എം രതീഷ് എന്നിവര്‍ ചേര്‍ന്ന് നഗരസഭ വൈസ് ചെയര്പേഴ്സന് കൈമാറി.നഗരസഭ കൗണ്‍സിലര്‍ റിജി ജോഷി, എം.ആര് രാജേഷ്, സിസ്റ്റര്‍ ബെറ്റി, കെ.എം ബേബി, കെ.എസ് ജയ, എ.ബി മുഹമ്മദ് സഗീര്‍, പി.എ മുഹമ്മദ് റാഫി, എന്‍.വി ഉണ്ണികൃഷ്ണന്, രതീഷ രാധാകൃഷ്ണന്, കെ.ആര് അപ്പുക്കുട്ടന്, സിസ്റ്റര്‍ രാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."