സര്‍വിസിലുള്ള അധ്യാപകര്‍ക്ക് ജോലി സംരക്ഷണം ഉറപ്പാക്കണം: കെ.എസ്.ടി.യു
തിരുവനന്തപുരം: സര്‍വിസിലുള്ള മുഴുവന്‍ അധ്യാപകര്‍ക്കും ജോലി സംരക്ഷണം ഉറപ്പാക്കണമെന്നും അധ്യാപകന്റെ ശമ്പളം തടയുന്ന സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നും കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജൂലൈ നാലിന് ഇറക്കിയ തസ്തിക നിര്‍ണയം 2018- 19, അധ്യാപക ബാങ്ക് രൂപീകരണം എന്ന ഉത്തരവില്‍ 2011ന് ശേഷം നിയമനാംഗീകാരം ലഭിച്ച അധിക തസ്തികകളില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ തസ്തികകള്‍ കുട്ടികളുടെ എണ്ണക്കുറവ് കൊണ്ട് നഷ്ടപ്പെട്ടാല്‍ ശമ്പളം തടയണമെന്നും ജോലി സംരക്ഷണം ഇല്ലെന്നും പറയുന്നു. ഇത് തികച്ചും അപലപനീയമാണ്. അധ്യാപക പാക്കേജ് മുഖേന 2011- 12 വര്‍ഷത്തില്‍ സര്‍വിസിലുള്ള മുഴുവന്‍ അധ്യാപകര്‍ക്കും മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ജോലി സംരക്ഷണം നല്‍കിയിരുന്നു.
എന്നാല്‍ അതിന്റെ ശേഷം നിയമനാംഗീകാരം ലഭിച്ച നൂറുകണക്കിന് അധ്യാപകരുടെ തസ്തികയാണ് കുട്ടികളുടെ എണ്ണക്കുറവ് കാരണം നഷ്ടപ്പെടുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടന്നുകൊണ്ടിരിക്കുന്ന കാലത്ത് ഇതിന് പരിഹാരം കാണാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്ന് പ്രസിഡന്റ് എ.കെ സൈനുദ്ദീനും ജനറല്‍ സെക്രട്ടറി വി.കെ മൂസയും പറഞ്ഞു.
നിലവില്‍ സര്‍വിസിലുള്ള അധ്യാപകര്‍ക്ക് ജോലി സംരക്ഷണം നല്‍കുകയും ശമ്പളം ലഭിക്കുന്നതിനുള്ള നടപടി ഉണ്ടാവണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറെ നേരില്‍ കണ്ട് നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."