ആശുപത്രി ജീവനക്കാരനു ചികിത്സാ നിഷേധം; തൊഴില്‍ വകുപ്പ് അനേ്വഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ ലോണ്‍ഡറിയില്‍ ജോലി ചെയ്യുമ്പോള്‍ തുണിയുണക്കുന്ന ഉപകരണത്തില്‍ അകപ്പെട്ട് കൈയ്ക്ക് ഗുരുതരമായി പൊള്ളലേറ്റ യുവാവിന് അതേ ആശുപത്രി ചികിത്സ നിഷേധിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ലേബര്‍ ഓഫിസറില്‍ നിന്നു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ആശുപത്രിയില്‍ പരിശോധന നടത്തി ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ പരിശോധിക്കണമെന്നും കമ്മിഷന്‍ ആക്റ്റിങ്് അധ്യക്ഷന്‍ പി. മോഹനദാസ് നിര്‍ദേശം നല്‍കി. ആണ്ടൂര്‍ക്കോണം സ്വദേശി എം. ഗോപിനാഥന്‍ നായര്‍ സമര്‍പിച്ച പരാതിയിലാണ് ഉത്തരവ്.
പരാതിക്കാരന്റെ മകന്‍ ജി. അഖില്‍ (21) ഒരു സ്വകാര്യ കമ്പനി മുഖേന 2016 ജനുവരി മുതല്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ലോണ്‍ഡറി സഹായിയായി ജോലി നോക്കിയിരുന്നു. 2016 സെപ്റ്റംബര്‍ 19ന് വൈകിട്ട് ജോലിക്കിടെയാണ് അപകടമുണ്ടായത്. ഇടതു കൈക്ക് ഗുരുതര പൊളളലും ചതവും ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ വേണ്ടത്ര ചികിത്സ നല്‍കാതെ പേരൂര്‍ക്കട ഇ.എസ്.ഐ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അഖിലിന് ഇ.എസ്.ഐ ആനുകൂല്യം ഉണ്ടെന്ന ന്യായത്തിലായിരുന്നു നടപടി. സ്വകാര്യാശുപത്രിയിലെ ചികിത്സയുടെ ചെലവ് തങ്ങള്‍ നല്‍കാമെന്ന് പറഞ്ഞെങ്കിലും ചികിത്സ നിഷേധിച്ചതായി പരാതിയില്‍ പറയുന്നു. പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് കൈ മുറിച്ചുമാറ്റേണ്ട അവസ്ഥയിലായി. തുടര്‍ന്ന് തിരുവല്ല ബിലീവിയേഴ്‌സ് പള്ളിയുടെ മെഡിക്കല്‍ കോളജില്‍ എത്തിച്ചു. രണ്ട് ശസ്ത്രക്രിയകള്‍ കഴിഞ്ഞെങ്കിലും കൈ പഴയപടിയായില്ല. ജോലിചെയ്ത കാലത്തെ ശമ്പളം പോലും ആശുപത്രി നല്‍കിയില്ലെന്നു പരാതിയില്‍ പറയുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് ആം ബുലന്‍സ് നല്‍കാതെ പേരൂര്‍ക്കടവരെ ഓട്ടോയില്‍ കയറ്റിവിട്ടതായും പരാതിയില്‍ ആരോപിച്ചിരുന്നു. ആശുപത്രിയില്‍ നിന്നു നഷ്ടപരിഹാരം ഈടാക്കി നല്‍കണമെന്നാണ് അഖിലിന്റെ അച്ഛന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് അടുത്തമാസം പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."