"അച്ഛനെയാണെനിക്കിഷ്ട്ടം"; സായിടീച്ചറോടൊപ്പം അൽപ നേരം പരിപാടി സംഘടിപ്പിച്ചു
ദമാം: ഫാദേർസ് ദിനത്തോടനുബന്ധിച്ച് ജുബൈൽ മലയാളി സമാജം "അച്ഛനെയാണെനിക്കിഷ്ട്ടം" സായിടീച്ചറോടൊപ്പം അൽപ നേരം പരിപാടി സംഘടിപ്പിച്ചു. ഓൺലൈൻ വഴിയാണ് കുട്ടികൾക്ക് വേണ്ടി വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചത്. സഊദിയിലെ വിവിധ പ്രവിശ്യകളിൽ നിന്നും നാട്ടിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികൾ കഥകൾ , നാടകങ്ങൾ , പ്രസംഗങ്ങൾ , കവിതകൾ എന്നീ വിഭാഗങ്ങളിൽ പങ്കെടുത്തു. അധ്യാപികയും വിക്ടറി ചാനലിലൂടെ കുട്ടികൾക്ക് ഓൺലൈനിലൂടെ ക്ലാസുകൾ അവതരിപ്പിക്കുന്നതിലൂടെ പ്രശസ്‌തിയായ സായി ശ്വേത മുഖ്യാഥിതിയായിരുന്നു.
ജുബൈൽ മലയാള സമാജം പ്രസിഡന്റ് തോമസ് മാമൂടന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ഇന്ത്യൻ സ്‌കൂൾ അധ്യാപകൻ സനൽകുമാർ ഫാദേസ്‌ഡേ സന്ദേശം നൽകി. പൂർണ്ണമായി കുട്ടികൾ നിയന്ത്രിച്ച പരിപാടിയിലെ അവതാരിക രിക ഐഷ നജ ആയിരുന്നു. മാത്യു, സ്വാതി, അലീവിയ, ജോയൽ, മോക്ഷ, അങ്കിത, അനാമിക, ഫവാസ്, റാഹേൽ അർജുൻ, ആര്യ, അനഘ, കല്യാണി പവിത്ര എന്നീ വിദ്യാർത്ഥികൾ പിതൃസ്നേഹത്തെയും അതിന്റെ മഹത്വത്തെയും വിളിച്ചോതുന്ന വിവിധ പരിപാടികൾ അവതരിപ്പിച്ചു
അബി ജോൺ, ആശ ബൈജു, ഡോ: നവ്യവിനോദ്, നജീബ് വക്കം, അജ്‌മൽ സാബു എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സമാജം മുഖ്യ രക്ഷാധികാരി ബൈജു അഞ്ചൽ സ്വാഗതവും ബെൻസി ആംബ്രോസ് നന്ദിയും രേഖപ്പെടുത്തി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."