സുജനപ്രിയന്‍ ആയിരങ്ങളുടെ അന്ത്യാഞ്ജലി
തിരുവനന്തപുരം: വെള്ളിയാഴ്ച അന്തരിച്ച മുതിര്‍ന്ന കമ്മ്യൂണിസ്റ്റും ട്രേഡ് യൂനിയന്‍ നേതാവുമായ സുജനപ്രിയന്റെ മൃതദേഹം ശാന്തികവാടത്തില്‍ സംസ്കരിച്ചു. രാവിലെ 8.30ന് നേമത്തെ വീട്ടില്‍ നിന്ന് വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം കെട്ടിട നിര്‍മാണ യൂനിയന്റെ തമ്പാനൂരുള്ള ഓഫിസില്‍ പൊതു ദര്‍ശനത്തിന് വെച്ചപ്പോള്‍ നൂറുകണക്കിന് പേര് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
എ.ഐ.ടി .യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്, മുന്‍ മന്ത്രിമാരായ ശങ്കരനാരായണന്‍പിള്ള, സുരേന്ദ്രന് പിള്ള , എം.എല്‍.എമാരായ ഐ.വി സതീഷ്, ബി. സത്യന്, കോണ്‍ഗ്രസ് നേതാക്കളായ ശരത്ശ്ചന്ദ്ര പ്രസാദ്, തമ്പാനൂര്‍ സതീഷ്, സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി. പ്രസാദ്, പന്ന്യന്‍ രവീന്ദ്രന്, കെ.പി രാജേന്ദ്രന്, അബ്ദുള്‍ഗഫൂര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
10 .30 ന് കെട്ടിട നിര്‍മ്മാണ തൊഴിലാളി യൂണിയന് ഓഫിസില്‍ നിന്നും വിലാപയാത്രയായി മൃതദേഹം ശാന്തികവാടത്തിലേക്ക് തിരിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12ന് കെട്ടിട നിര്‍മാണ തൊഴിലാളി യൂനിയന്റെ ഓഫിസില്‍ കേരള കണ്‍സ്ട്രക്ക്ഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ അനുശോചന യോഗം ചേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."