HOME
DETAILS

പാപനാശം കുന്നുകളുടെ സംരക്ഷണം: ഭൗമശാസ്ത്രജ്ഞ സംഘം സന്ദര്‍ശിച്ചു

  
backup
July 08 2018 | 09:07 AM

%e0%b4%aa%e0%b4%be%e0%b4%aa%e0%b4%a8%e0%b4%be%e0%b4%b6%e0%b4%82-%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95


കല്ലമ്പലം: ലോക പ്രസിദ്ധവും ചരിത്രപ്രാധാന്യവുമുള്ള വര്‍ക്കല പാപനാശം കുന്നുകളില്‍ ഭൗമ ശാസ്ത്രജ്ഞന്‍മാരുടെ സംഘം സന്ദര്‍ശനം നടത്തി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വര്‍ക്കല പാപനാശം കുന്നുകള്‍ അടര്‍ന്നു വീഴുന്നതിനെതുടര്‍ന്ന് ഇത് പരിഹരിക്കുന്നതിനുവേണ്ടി അഡ്വ. വി. ജോയി എം.എല്‍.എ ഇന്ത്യ ഗവണ്‍മെന്റിന്റെ ജിയോളജി വകുപ്പിന് കത്ത് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ജിയോളജി, മ്യൂസിയം വകുപ്പ് സെക്രട്ടറി ഡോ. രാജീവന്‍ നായരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും സയന്റിസ്സുകളും പാപനാശം കുന്നുകള്‍ പരിശോധിച്ചു.
കുന്നുകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്താനുമുള്ള നടപടികളുടെ ഭാഗമായാണ് നാഷനല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ ഭൗമശാസ്ത്രജ്ഞരുടെ സംഘം കുന്നുകള്‍ സന്ദര്‍ശിച്ചത്. പാപനാശം, തിരുവമ്പാടി, ഇടവ, വെറ്റക്കട തുടങ്ങിയ സ്ഥലങ്ങളില്‍ കുന്നുകളുടെ നിലവിലെ സ്ഥിതിയും കുന്നുകള്‍ക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന ബലക്ഷയവും തകര്‍ച്ചയും ശാസ്ത്രജ്ഞന്‍മാരുടെ സംഘം വിലയിരുത്തി. കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പാപനാശം ബീച്ചിലെ കുന്നുകള്‍ സംരക്ഷിക്കുന്നതിനുള്ള ഒരു മോഡല്‍ തയാറാക്കി.
കര്‍ണാടകയിലെ ഉള്ളാള്‍, പുതുച്ചേരി തീരങ്ങളുടെ സംരക്ഷണത്തിന് ഇത്തരത്തിലുള്ള മോഡല്‍ തയാറാക്കിയിട്ടുണ്ട്. പാപനാശത്തിന്റെ പാരിസ്ഥിതികമായ പ്രത്യേകതകള്‍ കൂടി കണക്കിലെടുത്താണ് ശാസ്ത്രീയവും സാങ്കേതികവുമായ പൂര്‍ണതയോടെയുള്ള സംരക്ഷണ മോഡല്‍ തയാറാക്കിയത്. പാനാശം തീരം ജിയോഹെരിറ്റേജ് സൈറ്റാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരാണ് അതുസംബന്ധിച്ച പ്രഖ്യാപനം നടത്തേണ്ടത്. അതിനുള്ള നടപടി ക്രമങ്ങളും നടന്നു വരുന്നുണ്ട്. കുന്നുകളുടെ സംരക്ഷണത്തിന് ശാസ്ത്രസംഘം തയാറാക്കുന്ന മോഡല്‍ കേന്ദ്രസര്‍ക്കാര്‍ക്ക് സമര്‍പ്പിക്കുമെന്നറിയുന്നു.
വെള്ളിയാഴ്ച രാവിലെ 11 ഓടെയാണ് മിനിസ്ട്രി ഓഫ് എര്‍ത്ത് സയന്‍സിലെ സെക്രട്ടറി ഡോ. എം. രാജീവന്‍ നായരുടെ നേതൃത്വത്തില്‍ സംഘം പരിശോധിനക്കെത്തിയത്. നാഷനല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് തിരുവനന്തപുരം ഡയറക്ടര്‍ പൂര്‍ണചന്ദ്രറാവു, ഗ്രൂപ്പ് ഹെഡ് ഡോ. ടി.എന്‍ പ്രകാശ്, സയന്റിസ്റ്റ് ഷീലാ നായര്‍, ചെന്നൈ നാഷനല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ ഡയറക്ടര്‍ ഡോ. എം. രമണമൂര്‍ത്തി എന്നിവരോടൊപ്പം വി. ജോയി എം.എല്‍.എ, കലക്ടര്‍ ഡോ. കെ. വാസുകി, അസിസ്റ്റന്റ് കലക്ടര്‍ ജി. പ്രിയങ്ക, വിവിഡ് കോര്‍പ്പറേഷന്‍ എം.ഡി വി. രാമചന്ദ്രന്‍പോറ്റി, വര്‍ക്കലനഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്ദുഹരിദാസ് തുടങ്ങിയവരും ഉണ്ടായിരുന്നു .
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലിഫുകളില്‍ ഒന്നാണ് വര്‍ക്കല ക്ലിഫെന്നും വര്‍ക്കല ബീച്ചിനെ മറ്റു ബീച്ചുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് പാപനാശത്തെ ഈ ചെങ്കല്ലിന്റ കുന്നുകളാണെന്നും ബീച്ചില്‍ നിന്ന് വളരെ ഉയരം കൂടുതലുള്ള ഈ കുന്നുകളില്‍ നിന്നുള്ള കാഴ്ച്ചകള്‍ മനോഹരമാണെന്നും ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  5 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  6 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  7 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  7 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  7 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  8 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  8 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  8 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  8 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  8 hours ago