ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് അധ്യാപകര്‍ പ്രതിഷേധ പ്രകടനവും സമരപ്രതിജ്ഞയും സംഘടിപ്പിച്ചു
പയ്യോളി: കേരളത്തിലെ പൊതു വിദ്യാഭ്യാസത്തിന്റെ പ്രധാന ഘടകമായ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസത്തെ ഇല്ലാതാക്കാന്‍ ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് എഫ്.എച്ച്.എസ്.ടി.എ യുടെ നേതൃത്വത്തില്‍ പയ്യോളിയില്‍ പ്രതിഷേധ പ്രകടനവും സമര പ്രതിജ്ഞയും സംഘടിപ്പിച്ചു.
മൂല്ല്യ നിര്‍ണയ ക്യാംപ് അവസാനിച്ചതിന് ശേഷം പയ്യോളി ഹൈസ്‌കൂളില്‍ നിന്ന് പ്രകടനമായാണ് പയ്യോളിയില്‍ എത്തിയത്. ബസ് സ്റ്റാന്‍ഡില്‍ ചേര്‍ന്ന പൊതുയോഗം കെ.കെ നവാസ് ഉദ്ഘാടനം ചെയ്തു. വി.സുധീരന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വി.കെ അബ്ദുറഹ്മാന്‍ അധ്യക്ഷനായി. കെ.പി അനില്‍കുമാര്‍, കെ.സി അബ്ദുസ്സമദ്, കെ.കെ നവാസ്, കെ.പി ശ്രീധരന്‍, ബി. ബിജീഷ്, വി. അസീസ് എന്നിവര്‍ പ്രസംഗിച്ചു.
പേരാമ്പ്ര: ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാംപുകളില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും പ്രതിഷേധ സമരങ്ങള്‍ നടന്നു.
പേരാമ്പ്ര ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൂല്യനിര്‍ണയ ക്യാംപില്‍ എഫ്.എച്ച്.എസ്.ടി.എ ജില്ലാ കണ്‍വീനര്‍ ഷമീം അഹമ്മദ് സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇന്ന് വൈകിട്ട് പേരാമ്പ്രയില്‍ അധ്യാപകര്‍ പ്രകടനം നടത്തും.പ്രക്ഷോഭ പരിപാടികള്‍ക്ക് കെ. ജമാല്‍, കെ.വി ഷിബു, അന്‍വര്‍ അടുക്കത്ത്, എന്‍. ബഷീര്‍, സാബു, എന്‍. ബഷീര്‍, സവാദ്, റഫീഖ്, ഷാജി അരവിന്ദ്, ശ്രീധരന്‍, മുഹമ്മദ് കല്ലോട്, കെ. അമീന്‍, അനില്‍കുമാര്‍, പി. സുനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."