ബസുകള്‍ കൈമാറി
കോടാലി: വിദ്യാഭ്യാസ മന്ത്രിയും പ്രൊഫ. സി. രവീന്ദ്രനാഥിന്റെ പ്രത്യേക വികസന ഫണ്ടുപയോഗിച്ച് വാങ്ങിയ ബസുകളുടെ താക്കോല്‍ദാനം കോടാലി ഗവണ്മെന്റ് എല്‍.പി സ്കൂളില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വഹിച്ചു.
കോടാലി ഗവണ്മെന്റ് എല്‍.പി.സ്കൂള്‍, മറ്റത്തൂര്‍ ഗവണ്മെന്റ് എല്‍.പി സ്കൂള്‍, നന്തിപുലം ഗവണ്മെന്റ് എല്‍.പി സ്കൂള്‍ എന്നീ വിദ്യാലയങ്ങള്‍ക്കാണ് ഓരോ ബസ് വീതം നല്‍കിയത്.
പൊതുവിദ്യാലയങ്ങളില്‍ കുട്ടികളെ എത്തിക്കാനുളള പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണസ്ഥാപന പ്രതിനിധികള്‍ ഏറ്റെടുക്കണമെന്നും പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വ്യക്തമാക്കി.
മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സി സുബ്രന് അധ്യക്ഷനായി.
കോടാലി ഗവണ്മെന്റ് എല്‍.പി സ്കൂള്‍ ഹെഡ്മാസ്റ്റര് ജോസ് മാത്യൂ സ്വാഗതവും മറ്റത്തൂര്‍ ഗവണ്മെന്റ് എല്‍.പി സ്കൂള്‍ പി.ടി.എ പ്രസിഡന്റ് മജ്ഞുള ജയന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."