ദൈവീക ചിഹ്നങ്ങളെ ബഹുമാനിക്കല്‍ വിശ്വാസിയുടെ ബാധ്യത: എം.എം മുഹ്യിദ്ദീന് മൗലവി
കോടാലി: ദൈവീക ചിഹ്നങ്ങളെ ബഹുമാനിക്കല്‍ വിശ്വാസിയുടെ ബാധ്യതയാണെന്ന് സമസ്ത മുശാവറ അംഗം എം.എം മുഹ്യിദ്ദീന് മൗലവി അഭിപ്രായപ്പെട്ടു. മൂന്നു ദിവസം നീണ്ടു നില്ക്കുന്ന കോടാലി ശൈഖ് അബ്ദുറഹ്മാന് വലിയുള്ളാഹിയുടെ മഖ്ബറ ആണ്ടുനേര്‍ച്ചയുടെ പ്രഥമ ദിനത്തിലെ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൃഷ്ടാവിന്റെ ഇഷ്ട ദാസന്മാരായ ഔലിയാക്കളുടെ പാത പിന്‍പറ്റി ജീവിക്കുന്നവര്‍ക്കേ ഇരുലോക വിജയം കരസ്ഥമാക്കാന്‍ കഴിയുകയൊള്ളുവെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. കോടാലി മഹല്ല് ഖത്തീബ് അബൂബക്കര്‍ ഫൈസി അധ്യക്ഷനായി.
ദിയാഷ് വി.എസ് ഖിറാഅത്ത് നടത്തി. ഫരീദ് റഹ്മാനി കാളികാവ് മഹാന്മാരുടെ പ്രാര്‍ഥനകള്‍ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. മഹല്ല് പ്രസിഡന്റ് വി.കെ സിറാജുദ്ദീന്, ഹക്കീം കളിപറമ്പില്‍, അബ്ദുസ്സലാം റഹ്മാനി, കെ.എസ് മുഹമ്മദ് റഫീഖ് മൗലവി, സലീം മൗലവി, ഷാഫി മൗലവി, നാദിര്‍ഷാ നാസര്‍ സംസാരിച്ചു. ഇന്നലെ നടന്ന മതപ്രഭാഷണം അബ്ദുറസാഖ് മൗലവി വെന്മേനാട് ഉദ്ഘാടനം ചെയ്തു. മഹല്ല് വൈസ് പ്രസിഡന്റ് വീരാസ നമ്പ്യാങ്കുളം അധ്യക്ഷനായി. ഇഹ്തിശാം കെ.എം ഖിറാഅത്ത് നടത്തി.
അശ്റഫ് റഹ്മാനി കാസര്‍കോഡ് സ്നേഹപൂര്‍വം ദമ്പതിമാരോട് എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. സുലൈമാന്‍ പോക്കാക്കില്ലത്ത്, സലാം തെരുവില്‍, അന്‍സര്‍ പാണ്ടികശാല, മുബശിര്‍ മാഞ്ഞാംപിള്ളി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."