തെറ്റിയാര്‍ പുനരുദ്ധാരണത്തിന് വിദഗ്ധ സമിതി
തിരുവനന്തപുരം: തെറ്റിയാര്‍ ശുചീകരണ പദ്ധതി തയാറാക്കുന്നതിനായി അഞ്ച് പേരടങ്ങുന്ന വിദഗ്ധ സമിതിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം രൂപം നല്‍കി. പള്ളിപ്പുറം ആനതാഴ്ച്ചിറയില്‍ നിന്നാരംഭിച്ച് ആക്കുളം കായലില്‍ അവസാനിക്കുന്ന 16 കിലോമീറ്ററാണ് ആറിന്റെ നീളം.
പരിസര പ്രദേശത്തെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള മാലിന്യ നിക്ഷേപത്താലും ഇരുവശങ്ങളിലെയും കൈയേറ്റത്താലും ശോചനീയാവസ്ഥയിലായ പുഴയുടെ പുനരുദ്ധാരണം ലക്ഷ്യമിട്ടാണ് സമിതിക്ക് രൂപം നല്‍കിയിരിക്കുന്നത്. പദ്ധതി എങ്ങനെ നടപ്പാക്കണം എന്നതു സംബന്ധിച്ചും പദ്ധതി നടത്തിപ്പിനായുള്ള ഫണ്ട് കണ്ടെത്തുന്നതു സംബന്ധിച്ചും വിശദമായ രൂപരേഖ തയാറാക്കാന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച കലക്ടര്‍ ഡോ. കെ. വാസുകി സമിതിയോട് നിര്‍ദേശിച്ചു.
ആറിന്റെ 200 മീറ്റര്‍ ചുറ്റളവിലുള്ള കയ്യേറ്റങ്ങളും മാലിന്യ നിക്ഷേപവും സമിതി വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കും.
യോഗത്തില്‍ മേയര്‍ വി.കെ പ്രശാന്ത്, വാര്‍ഡ് കൗണ്‍സിലര്‍മാരായ എസ്. ശിവദത്ത്, സുനിചന്ദ്രന്‍, എസ്. ബിന്ദു, സിന്ധു ശശി, വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."