HOME
DETAILS

അധികൃതരുടെ അനാസ്ഥ: കുടിവെള്ളം ലഭിക്കാതെ മാട്ടുമുറി കോളനി വാസികള്‍

  
backup
April 04 2019 | 02:04 AM

%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%a8%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a5-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5

മുക്കം: കടുത്ത വേനലില്‍ കുടിവെള്ളത്തിനായി നാട്ടുകാര്‍ നെട്ടോട്ടമോടുമ്പോള്‍ ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസം കഴിഞ്ഞിട്ടും കുടിവെള്ള പദ്ധതി നോക്കുകുത്തി.
കൊടിയത്തൂര്‍ പഞ്ചായത്തിലെ മാട്ടുമുറി കോളനിയില്‍ കഴിഞ്ഞ മാര്‍ച്ച് ഒന്നിന് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത കുടിവെള്ള പദ്ധതിയാണ് പ്രദേശവാസികള്‍ക്ക് ഉപകാരമില്ലാതെ കഴിയുന്നത്. പദ്ധതിക്കായി കുളം നിര്‍മിച്ചും പൈപ്പ് സ്ഥാപിച്ചും കോളനിയിലെ വീടുകളിലെല്ലാം ടാപ്പുകള്‍ ഫിറ്റ് ചെയ്തും ഉദ്ഘാടനം കെങ്കേമമായി നടത്തിയെങ്കിലും ഇതുവരെ ടാപ്പുകളിലൂടെ കോളനി നിവാസികള്‍ക്ക് കുടിവെള്ളം ലഭ്യമായിട്ടില്ല.  പലതവണ ഇവിടെ പൈപ്പ്‌ലൈന്‍ പ്രവൃത്തികള്‍ നടത്തിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പക്ഷേ കുടിവെള്ളം ലഭിക്കുന്നില്ലെന്ന ഇവരുടെ വര്‍ഷങ്ങളായുള്ള മുറവിളിക്ക് ഇതുവരെ പരിഹാരമായില്ല. ഓരോ തവണ തെരഞ്ഞെടുപ്പ് വരുമ്പോഴും വോട്ട് അഭ്യര്‍ഥിച്ച് എത്തുന്നവരോട് തങ്ങളുടെ പരാതി ആവര്‍ത്തിക്കാറുണ്ടെങ്കിലും ശരിയാക്കാമെന്ന മറുപടിയല്ലാതെ ഇതുവരെ ഒന്നും ശരിയായിട്ടില്ലെന്ന് കോളനിയിലെ വീട്ടമ്മമാര്‍ പറയുന്നു.
പഞ്ചായത്തിന്റെ ജലനിധിയില്‍ നിന്നുള്ള വെള്ളം കോളനിയില്‍ എത്തുന്നുണ്ടെങ്കിലും അത് ഭക്ഷണം പാകം ചെയ്യാനോ കുടിക്കാനോ പറ്റില്ല. കുടിവെള്ള പദ്ധതിക്കായി നിര്‍മിച്ച കുളമാണെങ്കില്‍ മലിനവുമാണ്. അല്‍പം ദൂരെയുള്ള സ്വകാര്യ വ്യക്തിയുടെ കിണറില്‍ നിന്നാണ് ഇപ്പോള്‍ കോളനിയിലെ താമസക്കാര്‍ കുടിവെള്ളം കൊണ്ടുവരുന്നത്.
എന്നാല്‍ കടുത്ത ചൂടില്‍ കിണര്‍ വറ്റാന്‍ തുടങ്ങിയതോടെ ഇനിയെന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് കോളനിവാസികള്‍. കുടിവെള്ളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കോളനിയിലെ 41 കുടുംബങ്ങള്‍ ഒപ്പിട്ട പരാതി പഞ്ചായത്തിന് നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ എന്തെങ്കിലും പരിഹാരമാര്‍ഗം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago