ഡല്‍ഹിയില്‍ കൊവിഡ് നിയന്ത്രണവിധേയം; കണക്കുകളുമായി കെജ്‌രിവാള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരാഴ്ച്ചയായി പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. ജൂണ്‍ മുപ്പതോടെ ഒരു ലക്ഷം കൊവിഡ് കേസുകള്‍ പ്രതീക്ഷിച്ചിടത്ത് എണ്‍പത്തിയേഴായിരത്തിലേക്ക് ചുരുക്കാനായെന്നും കെജ് രിവാള്‍ പറഞ്ഞു.
ജൂണ്‍ അവസാനത്തോടെ 60,000 സജീവ കേസുകള്‍ ഉണ്ടാവുമെന്നായിരുന്നു പ്രവചനം. എന്നാല്‍ ഡല്‍ഹിയില്‍ നിലവില്‍ 26,000 കേസുകള്‍ മാത്രമേ ഉള്ളൂ. ഓരോ ദിവസവും കണ്ടെത്തിയ കേസുകളുടെ എണ്ണം 4,000 ത്തിന് പകരം കഴിഞ്ഞ ആഴ്ചയില്‍ നിന്ന് കുറഞ്ഞ് പ്രതിദിനം 2,500ല്‍ എത്തി.
87,000 കേസുകളുള്ള മഹാരാഷ്ട്രയ്ക്കും തമിഴ്‌നാട്ടിനും ശേഷം രാജ്യത്ത് കൊവിഡ് ഏറ്റവും മോശമായി ബാധിച്ച സ്ഥലമാണ് ഡല്‍ഹി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ 2,199 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു ദിവസം 62 മരണങ്ങള്‍ കൂടി റിപ്പോര്‍്ട്ട് ചെയ്തതോടെ. മരണസംഖ്യ 2,742 ആയി ഉയര്‍ന്നു.
കേസുകളുടെ ദൈനംദിന വര്‍ദ്ധനവ് കഴിഞ്ഞ ഒരാഴ്ചയായി കുറഞ്ഞുവരികയാണെന്നും കെജ് രിവാള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."