HOME
DETAILS

ഷാഡോ പൊലിസ് ചമഞ്ഞ് പണം തട്ടല്‍ സ്ത്രീയുള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

  
backup
April 22 2017 | 21:04 PM

%e0%b4%b7%e0%b4%be%e0%b4%a1%e0%b5%8b-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%9a%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%a4%e0%b4%9f


ചാവക്കാട്: ഷാഡോ പൊലിസ് ചമഞ്ഞ് കുഴല്‍ പണം തട്ടുന്ന സംഘത്തിലെ സ്ത്രീയുള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍.  തിരുവനന്തപുരം സ്വദേശികളായ ആസിയ മന്‍സില്‍ പ്രേം നിഷാദ് താജുദ്ധീന്‍ (34), സുമേഷ് ഭവനില്‍ കല്‍പ്പന കൃഷ്ണന്‍കുട്ടി (26), ഇഞ്ചക്കല്‍ കീഴെ കോളനി ഷഫീഖ് മാഹിന്‍ (29), പുതുവല്‍പ്പുരയിടം സുമേഷ് മുരളി (22), മാള സ്വദേശി കൊളം വീട്ടില്‍ ജിബിന്‍ രാജ് ദിനകരന്‍ (44) എന്നിവരെയാണ് ജില്ലാ ക്രൈം ബ്രാഞ്ചിലെ എ.എസ്.ഐ മുഹമ്മദ് അഷറഫ്, സീനിയര്‍ സി.പി.ഒമാരായ പി.രാഗേഷ്, എം ഹബീബ്, പി.സുദേവ്  തുടങ്ങിയവരുള്‍പ്പെട്ട സംഘം പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കാറും പൊലിസ് പിടിച്ചെടുത്തു. കഴിഞ്ഞ പതിനഞ്ചിന് വൈകിട്ട് ബിസിനസ് ആവശ്യത്തിനായി അഞ്ചങ്ങാടി പുളിക്കല്‍ വഹാബ് 10ലക്ഷം രൂപയുമായി കൊണ്ടുപോകുമ്പോള്‍ പണം തട്ടിയെടുത്തെന്ന പരാതിയിലാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കൂടാതെ തിരുവനന്തപുരത്തെ ഗുണ്ടാ നേതാവായ പുഞ്ചിരി വിനോദും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രതികളുടെ മുഖ്യ കൂട്ടാളി തിരുവനന്തപുരം സ്വദേശി പൊക്കം ഷാജഹാനെ നിലമ്പൂര്‍ പൊലിസ് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വെച്ച് പിടികൂടി. യാത്രകളിലും താമസസ്ഥലത്തും വിശ്വാസ്യത വരുത്താനാണ് സ്ത്രീകളെ സംഘത്തില്‍ ചേര്‍ക്കുന്നത്. കവര്‍ച്ച ചെയ്ത് കിട്ടുന്ന പണം ആര്‍ഭാട ജീവിതത്തിനും ചൂതാട്ടത്തിനുമാണ് ഇവര്‍ ഉപയോഗിക്കുന്നത്.  കവര്‍ച്ചക്കായി ഉപയോഗിച്ച കാറ്, മോട്ടോര്‍, സാക്കിള്‍, കത്തി എന്നിവയും  മൊബൈല്‍ ഫോണും പ്രതികളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്.
ഇവര്‍ ഉപയോഗിച്ച കാറിനെക്കുറിച്ച് പരാതിക്കാരന്‍ നല്‍കിയ സൂചനയനുസരിച്ച് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. അതേസമയം കുഴല്‍ പണം 'ബിസിനസ്' പണമാക്കാന്‍ ശ്രമിക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ താമസിച്ച്  കുഴല്‍ പണക്കാരില്‍ നിന്ന് പണം തട്ടുന്ന സംഘമാണ് ഇപ്പോള്‍ അറസ്റ്റിലായവര്‍. വീട്ടമ്മക്കാണെന്ന വ്യാജ്യേന അറസ്റ്റിലായ കല്‍പ്പനയുടെ പേരില്‍ ഗള്‍ഫിലുള്ള ഇവരുടെ പ്രതിനിധി  കുഴല്‍ പണമയച്ചാണ് തട്ടിപ്പിന് വഴി കണ്ടെത്തിയിരുന്നത്.
വിവിധ സ്ഥലങ്ങളില്‍ താമസിച്ച് അവിടത്തെ മേല്‍വിലാസത്തിലാണ് പണമയക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  9 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  9 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  9 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  9 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  9 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  9 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  9 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  9 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  9 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  9 days ago