സഊദിയിൽ ഇന്ന് 49 മരണം, 3,402 പുതിയ വൈറസ് ബാധിതർ, 1,994 രോഗ മുക്തി, ഏറ്റവും കൂടുതൽ പുതിയ വൈറസ് ബാധ റിയാദിൽ
റിയാദ്: സഊദിയിൽ ഇന്ന് 49 രോഗികൾ വൈറസ് ബാധയേറ്റു മരണപ്പെട്ടതായി സഊദി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,402 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് 1,994 രോഗികളാണ് രോഗ മുക്തി നേടിയത്.
#الصحة تعلن عن تسجيل (3402) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (49) حالات وفيات رحمهم الله، وتسجيل (1994) حالة تعافي ليصبح إجمالي عدد الحالات المتعافية (132,760) حالة ولله الحمد. pic.twitter.com/M7oVOXWyVY
— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) July 1, 2020
നിലവിൽ 2,272 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്. ഇന്ന് സ്ഥിരീകരിച്ച വൈറസ് ബാധിതരിൽ ഏറ്റവും കൂടുതൽ റിയാദിലാണ്. 401 വൈറസ് ബാധയാണ് ഇവിടെ സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 1,698 ആയും വൈറസ് ബാധിതർ 194,225 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 1,994 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 132,760 ആയും ഉയർന്നു. നിലവിൽ 59,767രോഗികളാണ് ചികിത്സയിൽ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."