ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് 3,989 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു
കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ കെട്ടിടങ്ങളിലും പരിസരങ്ങളിലും മറ്റും സ്ഥാപിച്ച 3,989 പ്രചാരണ സാമഗ്രികള്‍ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡുകള്‍ നീക്കം ചെയ്തു.
3,598 പോസ്റ്ററുകള്‍, 108 ബോര്‍ഡുകള്‍, ബാനറുകള്‍, 271 കൊടികള്‍, 12 മറ്റുള്ളവ തുടങ്ങിയവയാണ് വിവിധ നിയോജക മണ്ഡലങ്ങളില്‍നിന്ന് ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡുകള്‍ നീക്കം ചെയ്തത്.
മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷം വിവിധ പ്രദേശങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളും സര്‍വിസ് സംഘടനകളും മറ്റും സ്ഥാപിച്ച പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. കല്‍പ്പറ്റ (1,412), സുല്‍ത്താന്‍ ബത്തേരി (1,467), മാനന്തവാടി (1,110) എന്നിങ്ങനെയാണ് നിയോജക മണ്ഡലത്തില്‍ പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തത്. സ്‌ക്വാഡുകള്‍ എടുത്തുമാറ്റിയ പ്രചാരണ സാമഗ്രികളുടെ ചെലവും അവ നീക്കം ചെയ്യുന്നതിനുള്ള ചെലവും ബന്ധപ്പെട്ട സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് കണക്കില്‍ ഉള്‍പ്പെടുത്തുന്നതിനായി ചെലവ് നിരീക്ഷണ സെല്ലിന് കൈമാറിയിട്ടുണ്ട്.
സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും മതിലുകളിലും മറ്റും പോസ്റ്ററുകള്‍ പതിക്കുന്നതിനും ബോര്‍ഡുകളും കൊടികളും സ്ഥാപിക്കുന്നതിനും ചുവരെഴുതുന്നതിനും അവരില്‍ നിന്നുള്ള രേഖാമൂലമുള്ള അനുവാദം വാങ്ങിയിരിക്കേണ്ടതാണെന്നും അല്ലാത്തപക്ഷം അതു പെരുമാറ്റച്ചട്ട ലംഘനമായി കണക്കാക്കുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."