സഊദി എണ്ണ കയറ്റുമതി വരുമാനത്തില്‍ വര്‍ധനവ്
ജിദ്ദ: സഊദിയുടെ എണ്ണ കയറ്റുമതി വരുമാനത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി അധികൃതര്‍. 2018 ഏപ്രില്‍ വരെ വരുമാനത്തില്‍ 20 ശതമാനം വര്‍ധനവാണ് ഉണ്ടായതെന്നും അധികൃതര്‍ വ്യക്തമാക്കി. ഈ വര്‍ഷം ജാനുവരി മുതല്‍ ഏപ്രില്‍വരെയുളള നാലു മാസം എണ്ണ വരുമാനത്തില്‍ 42.9 ബില്യന്‍ റിയാലിന്റെ വര്‍ധനവാണ് ഉണ്ടായത്.
ഇതേകാലയളവില്‍ 256.5 ബില്യന്‍ റിയാലിന്റെ ക്രൂഡ് കയറ്റുമതി ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 213.6 ബില്യന്‍ റിയാലിന്റെ കയറ്റുമതിയാണ് നടത്തിയത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ എണ്ണവിപണിയില്‍ വില ഉയര്‍ന്നിരുന്നു. സഊദി അറേബ്യ ദിവസവും ശരാശരി 7.21 ദശലക്ഷം ബാരല്‍ എണ്ണയാണ് കയറ്റി അയക്കുന്നത്.
എന്നാല്‍ കഴിഞ്ഞ വര്‍ത്തേക്കാള്‍ 0.2 ശതമാനം കയറ്റുമതി കുറഞ്ഞെങ്കിലും അന്താരാഷ്ട്ര എണ്ണ വിപണിയില്‍ വില വര്‍ധിച്ചതാണ് 20 ശതമാനം വരുമാനം ഇയരാന്‍ ഇടയാക്കിയത്. എണ്ണ ഉല്‍പ്പാദക രാജ്യങ്ങളായ ഒപെകും ഒപെക് ഇതര രാജ്യങ്ങളും ദിവസവും 18 ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദനം കുറക്കാന്‍ തീരുമാനിച്ചിരുന്നു. ഇതും എണ്ണ വില ഉയരുന്നതിന് ഇടയാക്കി. സഊദിയുടെ ആകെ വരുമാനത്തില്‍ 77 ശതമാനവും എണ്ണ കയറ്റുമതിയില്‍ നിന്നും 23 ശതമാനം എണ്ണയിതര മേഖലയില്‍ നിന്നുളളതാണെന്നും അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."