ഡെങ്കിപ്പനി ബാധിച്ച യുവാവിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഒറ്റപ്പാലം: ഡെങ്കിപ്പനി ബാധിച്ച യുവാവിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലപ്പുറം സ്രാമ്പിക്കല്‍ വീട്ടില്‍ ശ്രീകുമാര്‍ (30) നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒന്‍പതിനാണ് ഇയാള്‍ക്ക് പനി ബാധിച്ചത്. വ്യാഴാഴ്ചയാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
ഡെങ്കിപ്പനിയെ തുടര്‍ന്ന് ഈ മേഖലയില്‍ ബോധവല്‍ക്കരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തി. കേന്ദ്രീയ വിദ്യാലയ പരിസരത്ത് നിന്നും തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് കൗണ്‍സിലര്‍ മനോജ് സ്റ്റീഫന്‍ ഉല്‍ഘാടനം ചെയ്തു. കൗണ്‍സിലര്‍ പുഷ്പലത അധ്യക്ഷയായി.
തുടര്‍ന്ന് നടത്തിയ റാലിയിലും ശുചീകരണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലും കൗണ്‍സിലര്‍മാര്‍ കോളജിലെ വാളണ്ടിയര്‍മാര്‍, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. ആറു ഗ്രൂപ്പുകളായി തിരിഞ്ഞ് ഈ മേഖലിയിലെ 150 ഓളം വീടുകളില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."