ജയിച്ചാല്‍ വയനാടിന്റെ മുഖച്ഛായ മാറ്റും: തുഷാര്‍ വെള്ളാപ്പള്ളി
കല്‍പ്പറ്റ: വയനാട്ടില്‍ തന്റെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി. നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനു ശേഷം കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിയതി പിന്നീട് അറിയിക്കുമെന്നും തുഷാര്‍ പറഞ്ഞു. വയനാടിന്റെ വികസന കാര്യങ്ങള്‍ മാത്രമല്ല തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നത് രാജ്യത്തിന്റെ വികസനവും ചര്‍ച്ചയാകും. അന്‍പതു വര്‍ഷത്തിലധികം അമേത്തി ഭരിച്ച് അവിടുത്തുകാരെ പട്ടിണിയിലാക്കിയിട്ടാണ് രാഹുലിന്റെ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം.
വയനാടിന് ഇടത്-വലത് മുന്നണികളില്‍നിന്ന് അവഗണന മാത്രമാണ് ലഭിച്ചത്. താന്‍ വിജയിച്ചാല്‍ അഞ്ചുവര്‍ഷം കൊണ്ട് വയനാടിന്റെ മുഖച്ഛായ തന്നെ മാറ്റും. ഭാവി പ്രതിപക്ഷ നേതാവിന് വോട്ട് ചെയ്യണോ എന്ന് ജനം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയനാടിന്റെ വികസനത്തിന് രാത്രി യാത്രാ നിരോധനം, ബദല്‍ പാത, റെയില്‍വേ, എയിംസ്, കാര്‍ഷിക, ആദിവാസി, ന്യൂനപക്ഷ പാക്കേജുകള്‍ തുടങ്ങി പലകാര്യങ്ങളും ആസ്പിരേഷന്‍ ജില്ലാ പദ്ധതിയിലൂടെ ഇവിടെ നടപ്പിക്കാനാകും. തെരഞ്ഞെടുക്കപെട്ടാല്‍ മൂന്നു മാസത്തിനുള്ളില്‍ രാത്രി യാത്രാ നിരോധനം നീക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."