ജനറല്‍, പൊലിസ് ഒബ്‌സര്‍വര്‍മാര്‍ ജില്ലയില്‍
കല്‍പ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വയനാട് മണ്ഡലത്തില്‍ നിയോഗിച്ച ജനറല്‍ ഒബ്‌സര്‍വര്‍ ബോബി വൈക്കോം ജില്ലയിലെത്തി. മണിപ്പൂര്‍ സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെയും സ്‌പോര്‍ട്‌സ്, യുവജനകാര്യ വകപ്പിന്റെയും സെക്രട്ടറിയാണ് ഇദ്ദേഹം.
ബുധനാഴ്ച കലക്ടറേറ്റില്‍ എത്തിയ ജനറല്‍ ഒബ്‌സര്‍വര്‍ വരണാധികാരിയും ജില്ലാ കലക്ടറുമായ എ.ആര്‍ അജയകുമാറുമായി കൂടിക്കാഴ്ച നടത്തി. ഫോണ്‍: 9188619591.
കല്‍പ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പ് ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വയനാട്, വടകര മണ്ഡലങ്ങളില്‍ നിയോഗിച്ച പൊലിസ് ഒബ്‌സര്‍വര്‍ നിതിന്‍ ദീപ് ബ്ലാഗന്‍ ജില്ലയിലെത്തി. രാജസ്ഥാന്‍ കേഡറിലെ 2003 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം സ്‌പെഷല്‍ ഓപറേഷന്‍സ് ഡി.ഐ.ജിയാണ്.
ഇന്നലെ വൈകിട്ട് ഏഴോടെ കലക്ടറേറ്റിലെത്തിയ പൊലിസ് ഒബ്‌സര്‍വര്‍ ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ എ.ആര്‍ അജയകുമാറുമായി ചര്‍ച്ച നടത്തി. ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒബ്‌സര്‍വറുടെ ശ്രദ്ധയില്‍പ്പെടുത്താം. ഫോണ്‍: 09414019919.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."