ഗുരുതരാവസ്ഥയിൽ കഴിഞ്ഞ രോഗിയെ സംരക്ഷിച്ച് ഒടുവിൽ നാട്ടിലയച്ച് ജുബൈൽ ക്രൈസിസ് മാനേജ്‌മെന്റ്
ദമാം: അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ രോഗിയുടെ സംരക്ഷണം ഏറ്റെടുത്ത് ഒടുവിൽ നാട്ടിലേക്കയച്ച് ജുബൈൽ ക്രൈസിസ് മാനേജ്‌മെന്റ്. പത്ത് ദിവസം മുമ്പ് ജുബൈലിലെ ഒരു കെട്ടിടത്തിൽ നാലാം നിലയിൽ താമസ സ്ഥലത്ത് അവശനായി മരണത്തോട് മല്ലടിച്ചിരുന്ന സുനിൽ കുമാർ (45) നെയാണ് ജുബൈൽ ക്രയിസിസ് മാനേജ്‌മന്റ് ഏറ്റുടുക്കുകയും സംരക്ഷണം നൽകി ഒടുവിൽ നാട്ടിലയക്കുകയും ചെയ്‌തത്. നാലാം നിലയിൽ നിന്നും നടന്നിറങ്ങാൻ കഴിയാതെ ദിവസങ്ങളോളം ഭക്ഷണവും വെള്ളവും പോലും കഴിക്കാതെ വരിക്കോസിസ് രോഗത്താൽ ശരീരമാകെ നീരു പിടിപെട്ടു മരണത്തെ മുഖാമുഖം കണ്ടു നിന്ന ഇദ്ദേഹത്തെ ആരും ഏറ്റെടുക്കാൻ മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് പ്രശാന്ത് എന്ന വ്യക്തിയുടെ ഇടപെടലിലൂടെ ക്രയിസസ് ഭാരവാഹികളായ ബൈജുഅഞ്ചൽ, സൈത്, ഉസ്മാൻ, സതീഷ് എന്നിവർ സ്ട്രച്ചറിൽ കിടത്തി നാലാം നിലയിൽ നിന്നും ചുമന്നിറക്കി ക്രയിസസിന്റെ ആംബുലൻസിൽ ജുബൈൽ ജനറൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്‌തത്.
തുടർന്ന് എല്ലാ ആവശ്യങ്ങളും ചെയ്‌തു കൊടുക്കയും 5 ദിവസത്തെ ചികിത്സ അദ്ദേഹത്തിനു പ്രതീക്ഷ നൽകുന്ന മാറ്റം ഉണ്ടാകുകയും ചെയ്‌തു. ശേഷം പ്രശാന്തിന്റെ കാരുണ്യത്താൽ താമസമൊരുക്കുകയും ബൈജു അഞ്ചലിന്റെ നേതൃത്വത്തിൽ മികച്ച ഭക്ഷണ, താമസ സൗകര്യം ഏർപ്പെടുത്തിയതോടെ ആരോഗ്യ നില മെച്ചപ്പെടുകയും കൊച്ചിയിലേക്ക് പോകുന്ന നോർക്ക ഹെൽപ്പ് ഡെസ്‌കിന്റെ ചാർട്ടേഡ് വിമാനത്തിൽ അയക്കുകയുമായിരുന്നു.
വിമാന ടിറ്റിക്കറ്റിനു വേണ്ടി വന്ന ചിലവിൽ നിന്നും നല്ലൊരു സംഖ്യയും എയർപ്പോർട്ടിലേക്കുള്ള വാഹന സൗകര്യവും പൊതു പ്രവത്തകനും ബിസിനസ് ഉടമയുമായ സി എം പ്രശാന്ത് നൽകി. കൊവിഡ് കാലത്തും ഭയരഹിതരായി സുനിലിന്റെ രക്ഷക്കായി പ്രവർത്തിച്ച സഹ പ്രവർത്തകരായ മുഴുവൻ പേരെയും അദ്ദേഹത്തേ സഹായിച്ച ഷഫീഖ് കണ്ണൂർ, ഹോസ്പിറ്റലിലെ മെഡിക്കൽ സ്റ്റാഫ് എല്ലാവരെയും സുനിലിന്റെ യാത്രയപ്പ് വേളയിൽ അഷ്‌റഫ് മുവാറ്റുപുഴ നന്ദി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."