ഷൊര്‍ണ്ണൂര്‍-കൊച്ചിന്‍ പാലം പൊളിക്കാന്‍ പൊതുമരാമത്ത് വകുപ്പ് നടപടികള്‍ തുടങ്ങി
ഷൊര്‍ണൂര്‍: പാലക്കാട് -തൃശ്ശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പഴയ കൊച്ചിന്‍ പാലം പൊളിക്കാന്‍ പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം നടപടികള്‍ തുടങ്ങി. 2011ല്‍ ആണ് ഭാഗികമായി പാലം ഓര്‍ക്കാപ്പുറത്ത് പുഴയിലേക്ക് നിലം പൊത്തിയത്. പാലം നിലം പൊത്തിയതോടെ അല്‍പം കിഴക്കുമാറി സമാന്തരമായി പുതിയ പാലവും നിര്‍മ്മിച്ചു.
300 മീറ്റര്‍ നീളമുള്ള പാലത്തിന് 15 തൂണുകളാണ് ഉള്ളത്. നിലം പൊത്തിയ പാലത്തിന്റെ ഭാഗങ്ങള്‍ കനത്ത മഴയുണ്ടാകുമ്പോള്‍ കുത്തൊഴുക്കില്‍ ഒലിച്ചുപോകാറുണ്ട്.
സര്‍വ്വേ പൂര്‍ത്തിയായാല്‍ ടെണ്ടര്‍ നടപടികളിലേക്ക് അധികൃതര്‍ നീങ്ങും. ബ്രിട്ടീഷ് സര്‍ക്കാരിന്റെ സഹായത്തോടെ കൊച്ചി മഹാരാജാവ് രാമവര്‍മ്മയാണ് പാലം പണിതതെന്ന് ചരിത്രം പറയുന്നു. 15 തൂണുകളില്‍ കൊത്തിവെച്ച കരിങ്കല്ലുകളാണ് ഉള്ളത്. ഒപ്പം ടണ്‍ കണക്കിന് ഇരുമ്പും ഇതില്‍നിന്നും ലഭിക്കും. അങ്ങനെ ഇവിടെ ഒരു പാലം ഉണ്ടായിരുന്നെന്ന് തലമുറകളും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."