HOME
DETAILS

ബുര്‍ഹാന്‍പൂര്‍: ഹൈക്കോടതി ജാമ്യം നല്‍കിയ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ വീണ്ടും അറസ്റ്റ് ചെയ്തു

  
backup
July 08 2018 | 20:07 PM

%e0%b4%ac%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b9%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b9%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f

ബുര്‍ഹന്‍പൂര്‍: മധ്യപ്രദേശിലെ ബുര്‍ഹന്‍പൂരില്‍ കത്‌വ വിഷയത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരായ മധ്യപ്രദേശ് സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ തുടരുന്നു. കഴിഞ്ഞ രണ്ട് മാസക്കാലമായി ഖണ്ട്വ ജയിലില്‍ കഴിയുന്ന എം.എസ്.എഫ് മധ്യപ്രദേശ് സംസ്ഥാന പ്രസിഡന്റ് മുദസ്സിര്‍ മുഹമ്മദ് അടക്കമുള്ള പ്രവര്‍ത്തകര്‍ക്കു ജാമ്യം അനുവദിച്ച് മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജാഹിറുദീന്‍ അടക്കമുള്ള അഞ്ച് നേതാക്കള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യവും നല്‍കി.
എന്നാല്‍, ജാമ്യ ഉത്തരവ് ജയിലിലെത്തിക്കുംമുന്‍പ് ജയിലിലുള്ള പ്രവര്‍ത്തകര്‍ക്കെതിരേ ദേശീയ സുരക്ഷാ നിയമം ചുമത്തുകയായിരുന്നു. കോടതി വിധി അട്ടിമറിക്കുന്ന തരത്തിലാണ് ജില്ലാ മജിസ്ട്രറ്റ് കരിനിയമം ചുമത്തി ഉത്തരവിറക്കിയത്.
ഏപ്രില്‍ 21 നാണ് കത്‌വ വിഷയത്തില്‍ ബുര്‍ഹന്‍പൂരില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. മുന്‍കൂട്ടി അനുമതി തേടി നടത്തിയ പ്രകടനം സമാധാനപരമായിരുന്നു.
പിന്നീട് രണ്ട് ദിവസങ്ങള്‍ കഴിഞ്ഞാണ് ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നും, പൊതുമുതല്‍ നശിപ്പിച്ചെന്നും ആരോപിച്ച് മുദസ്സിര്‍ മുഹമ്മദ് അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തത്. ദിവസങ്ങള്‍ പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാക്കാതിരുന്നതിനെ തുടര്‍ന്ന് ലീഗ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം കേരളത്തില്‍ നിന്നുള്ള യൂത്ത് ലീഗ്, എം.എസ്.എഫ് നേതാക്കള്‍ ഇവരെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. ജനാധിപത്യപരമായി പ്രതിഷേധിക്കാനും അഭിപ്രായം പറയാനുമുള്ള സ്വാതന്ത്യം മൗലികാവകാശമാണെന്ന് നിരീക്ഷിച്ചു കൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്. ഈ കോടതി ഉത്തരവിനെ അട്ടിമറിക്കാനാണ് ദേശീയ സുരക്ഷാ നിയമം ചുമത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  8 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  9 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  10 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  10 hours ago