നാട്ടിലും മറുനാട്ടിലും കര്‍മ്മനിരതരായി മീനാപ്പീസ് എസ്.കെ.എസ്.എസ്.എഫ്
എസ്.കെ.എസ്.എസ്.എഫ് മീനാപ്പീസ് ശാഖയുടെ പ്രവര്‍ത്തനം നാട്ടിലും മറുനാട്ടിലും ജോലി നഷ്ടപെട്ടും മറ്റും സാമ്പത്തികമായി കഷ്ടപ്പെടുന്ന മീനാപ്പീസ്
മഹല്ലു നിവാസികള്‍ക്ക് ആശ്വാസമായി മാറുന്നു. ക്വാറന്റൈന്‍, മറ്റുസഹായങ്ങള്‍ നല്‍കുക എന്ന ഉദ്ദേശത്തോട് കൂടി ഹെല്പ് ഡെസ്‌ക് ഇവര്‍ ആരംഭിച്ചിരിക്കുകയാണ്. ഇതിനോടകം തന്നെ പല പ്രശ്‌ന പരിഹാരങ്ങളും നാട്ടിലുള്ള കമ്മിറ്റി നടത്തി കഴിഞ്ഞു. ലോക്ക്ഡൗണ്‍ ശേഷം നിസ്‌കാരത്തിന് വേണ്ടി തുറന്ന മീനാപ്പീസ് ജുമാ മസ്ജിദിന് തെര്‍മല്‍ സ്‌കാനര്‍,മാസ്‌ക്,ഹാന്‍ഡ് വാഷ് തുടങ്ങിയ കൊറോണ സേഫ്റ്റി കിറ്റ് നല്‍കുകയും ചെയ്തു.
നാട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുമായി പ്രവര്‍ത്തന മേഖലയില്‍ വ്യത്യസ്തമായ പദ്ധതികളുമായി എസ്.കെ.എസ്.എസ്.എഫ് യു എ ഇ മീനപ്പീസ് ശാഖയും മുന്നേറുന്നു. യു എ ഇ യില്‍ ജോലി നഷ്ടപ്പെട്ടും സാമ്പത്തികമായും മറ്റു പ്രശ്‌നങ്ങളും അനുഭവിക്കുന്നവരെ സഹായിക്കാന്‍ വേണ്ടി യു എ ഇ
യിലും ഹെല്പ് ഡെസ്‌ക്കും സഹായഹസ്തം എന്ന പേരില്‍ പദ്ധതിയും ആരംഭിച്ചിരിക്കുന്നു.
ഇതിനോടകം തന്നെ റൂം റെന്റ് ,പ്രവാസിയായ സുഹൃത്തിന്റെ നാട്ടിലെ വീട്ടുവാടക, ജോലി നഷ്ടപെട്ട സുഹൃത്തിന് നാട്ടിലേക് മടങ്ങാനുള്ള ഫ്‌ളൈറ്റ് ടിക്കറ്റ്, മറ്റു നിയമ സഹായങ്ങള്‍, ഭക്ഷണ കിറ്റുകള്‍ തുടങ്ങി എല്ലാ സഹായങ്ങളും ഇ പദ്ധതി വഴി നടപ്പിലാക്കി വരുന്നു.
മഹല്ലില്‍ പെട്ട ജോലി നഷ്ടപ്പെട്ടവര്‍ക്കും സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും അന്യ മത സഹോദരങ്ങള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും റമളാനില്‍ നൂറോളം ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു. കിടപ്പിലാലയ രോഗികള്‍ക്കുള്ള ബെഡും മറ്റു സൗകര്യങ്ങളും മഹല്ലിലെ മദ്രസ്സയില്‍ പഠിപ്പിക്കുന്ന ഉസ്താദ്മാര്‍ക്കുള്ള പെരുന്നാള്‍ സമ്മാനവും വിതരണം ചെയ്തു.
നാട്ടിലെയും യു എ ഇ ലെയും എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി വിവിധ സഹായ പദ്ധതിഥികളുമായി പ്രവര്‍ത്തന മേഖലയില്‍ നിറസാന്നിധ്യമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."