ആയിരങ്ങള്‍ക്ക് ആകാശച്ചിറകുകളുമായി യു.എ.ഇ എസ് കെ എസ് എസ് എഫ്
യു .എ ഇ എസ്.കെ.എസ്.എസ്.എഫിന്റെ കീഴില്‍ 12 ചാര്‍ട്ടേഡ് വിമാനങ്ങളിലായി ആയിരങ്ങള്‍ നാടണഞ്ഞു. കൊറോണാ കാലത്തു പ്രതിസന്ധി അനുഭവിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി യു.എ.ഇ യില്‍ നിന്നും കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, മംഗലാപുരം, ബാംഗ്ലൂര്‍ എന്നീ എയര്‍ പോര്‍ട്ടുകളിലേക്കാണ് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയത്. നാഷണല്‍ കമ്മിറ്റിയുടെയും വിവിധ സോണല്‍ ജില്ലാ കമ്മിറ്റികളുടെയും ആഭിമുഖ്യത്തില്‍ മെട്രോ ട്രാവല്‍സിന്റെ സഹകരണത്തോടെയാണ് ചരിത്ര ദൗത്യം നിര്‍വഹിച്ചത്. ആവശ്യാനുസരണം കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കങ്ങളും നടന്നു വരുന്നു.
ഗര്‍ഭിണികള്‍, ചികിത്സ അത്യാവശ്യമായവര്‍, ജോലി നഷ്ടപ്പെട്ടവര്‍ സന്ദര്‍ശക വിസയിലെത്തി ജോലി കണ്ടെത്താനാവാതെ ബുദ്ധിമുട്ടുന്നവര്‍ തുടങ്ങി മുന്‍ഗണനാ പട്ടിക തയ്യാറാക്കിയാണ് യാത്രക്കാരെ തെരഞ്ഞെടുത്തത.് സഹചാരി പദ്ധതിയില്‍പ്പെടുത്തി ജാതി മത ഭേദമന്യേ അര്‍ഹരായവര്‍ക്ക് ടിക്കറ്റ് ചാര്‍ജില്‍ പൂര്‍ണമായും ഭാഗികമായും ഇളവുകള്‍ നല്‍കി. കൂടാതെ എല്ലാവര്‍ക്കും ഏറ്റവും ചുരുങ്ങിയ നിരക്കില്‍ ഒരേ ദിവസം നാല് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തി സംഘടന ചരിത്രം രചിച്ചു.
യു.എ.ഇ എസ്.കെ. എസ്.എസ്.എഫ് നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് ശുഐബ് തങ്ങള്‍, ട്രാവല്‍ ആന്റ് ലീഗല്‍ വിഭാഗം ചെയര്‍മാന്‍ ഷിഹാസ് സുല്‍ത്താന്‍, കണ്‍വീനര്‍ റസാക്ക് വളാഞ്ചേരി, നാഷണല്‍ ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മൂപ്പന്‍, ട്രഷറര്‍ അഡ്വ .ശറഫുദ്ധീന്‍, വര്‍ക്കിങ് സെക്രെട്ടറി ശറഫുദ്ധീന്‍ ഹുദവി എന്നിവര്‍ നേതൃത്വം നല്‍കി.
യു എ ഇ യില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യഘട്ടം മുതല്‍ തന്നെ എസ്.കെ.എസ്.എസ്.എഫ് സംഘടനയുടെ ഹെല്‍പ്പ് ലൈനിന് കീഴില്‍ ലീഗല്‍ & ട്രാവല്‍, വിദ്യാഭ്യാസം, സഹചാരി റിലീഫ് സെല്‍, മെഡിക്കല്‍, കൗണ്‍സിലിംഗ്, വിഖായ സന്നദ്ധ സംഘം തുടങ്ങി വ്യത്യസ്ത ഉപവിഭാഗങ്ങളിലൂടെ വിവിധ ജീവ കാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നുണ്ട്.
ദുബായ് അല്‍ വര്‍സാനില്‍ ഗവണ്‍മെന്റ് ഒരുക്കിയ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കാനും ക്വാറന്റൈന്‍ സംവിധാനങ്ങള്‍ ഒരുക്കാനും ഭക്ഷണവും അവശ്യസാധനങ്ങളും എത്തിച്ചു നല്‍കാനും വിഖായ നടത്തിയ സേവന പ്രവര്‍ത്തങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. ദുരിത ബാധിതര്‍ക്ക് പ്രത്യാശ നല്‍കാന്‍ കൗണ്‍സില്‍ വിങ്ങും രോഗികള്‍ക്ക് മരുന്നുകള്‍ എത്തിക്കാന്‍ മെഡിക്കല്‍ വിങ്ങും വിദ്യാഭ്യാസ രംഗത്ത് സഹായവുമായി വിദ്യാഭ്യാസ വിഭാഗവും സജീവമായി.
യാത്രയയപ്പ് സംഗമത്തില്‍ യു.എ.ഇ സുന്നീ കൗണ്‍സില്‍ ഉപദേശക സമിതി ചെയര്‍മാന്‍ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ആദ്യ യാത്രക്കാരനുള്ള ടിക്കറ്റും തങ്ങള്‍ കൈമാറി. യാത്രക്കാരുടെ സുരക്ഷാ സാമഗ്രികളടങ്ങിയ കിറ്റ് വിതരണ ഉദ്ഘാടനം സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസലാം ബാഖവി നിര്‍വ്വഹിച്ചു. പി കെ അന്‍വര്‍ നഹ അബ്ദുള്ള ചേലേരി അബ്ദുല്‍ ഖാദര്‍ ചക്കനാത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
നാഷണല്‍ നേതാക്കളായ ഹുസൈന്‍ ദാരിമി, ഹൈദറലി ഹുദവി, ഖലീലു റഹ്മാന്‍ കാഷിഫി, അഷ്റഫ് ഹാജി വാരം, അഫ്‌സല്‍ ഫുജൈറ, സയ്യിദ് താഹിര്‍ തങ്ങള്‍, അശ്‌റഫ് ദേശമംഗലം, നുഅമാന്‍ തിരൂര്‍ ഫൈസല്‍ പയ്യനാട് , നൗഷാദ് ഫൈസി, റാശിദ് കുറ്റിപ്പാല വിവിധ സോണുകളെ പ്രതിനിധീകരിച്ച് സയ്യിദ് യാസീന്‍ തങ്ങള്‍, അനസ് അസ്അദി, ഹക്കീം ടി.പി.കെ, ഫൈസല്‍ പുറത്തൂര്‍, സ്വാദിഖ് റഹ്മാനി, ഷാഫി ഇരിങ്ങാവൂര്‍, മുസ്തഫ മൗലവി, ജംഷാദ് ഹുദവി, ജലീല്‍ എടക്കുളം,ഹസന്‍ രാമന്തളി, സഈദ് തളിപ്പറമ്പ്, ഉമര്‍ സലീം, ഹുസൈന്‍ പുറത്തൂര്‍, മുഹ്സിന്‍ വിളക്കോട്, അബൂ താഹിര്‍ ദേശമംഗലം തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."