HOME
DETAILS
MAL
കുരിശ് നാട്ടിയവരെ നിയമത്തിന്റെ കുരിശില്‍ തറയ്ക്കണം: ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത
backup
April 22 2017 | 22:04 PM
പത്തനംതിട്ട: മൂന്നാറിലെ പാപ്പാത്തിച്ചോലയില്‍ കുരിശ് നാട്ടിയവരെ നിയമത്തിന്റെ കുരിശില്‍ തറയ്ക്കണമെന്ന് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി കുരിശ് സ്ഥാപിച്ചത് തെറ്റാണ്.
ഇത് സഭകള്‍ക്കും വിശ്വാസികള്‍ക്കും അംഗീകരിക്കാനാകില്ല. സര്‍ക്കാര്‍ ഭൂമി കൈയേറുന്നതിന് മറയിടുന്നതിനും രക്ഷപ്പെടുന്നതിനുമാണ് കുരിശ് സ്ഥാപിച്ചത്. സര്‍ക്കാരിന്റെ ഭൂമി മോഷ്ടിക്കുകയാണ് മൂന്നാറില്‍. അന്യന്റെ മുതല്‍ മോഷ്ടിക്കുന്നതിന് തുല്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."