പി.വി.സി പൈപ്പുകള്‍ തമിഴ്‌നാട്ടിലേക്ക് കടത്തികൊണ്ടു പോകാന്‍ ശ്രമിച്ച ലോറിയും ഡ്രൈവറും പിടിയിലായി
കഴക്കൂട്ടം: ജപ്പാന്‍ കുടിവെള്ള പദ്ധതിക്കായി ഇറക്കിയിട്ടിരുന്ന പിവിസി പൈപ്പുകള്‍ തമിഴ്‌നാട്ടിലേക്ക് കടത്തികൊണ്ടു പോകാന്‍ ശ്രമിച്ച ലോറിയും ഡ്രൈവറും പിടിയിലായി. തുമ്പ പള്ളിത്തുറയിലെ സ്വകാര്യവസ്തുവില്‍ ഒമ്പതു വര്‍ഷം മുന്‍പ് ജപ്പാന്‍ കുടിവെള്ള പദ്ധതിക്കായി വലിയ പി വി സി പൈപ്പുകള്‍ ഇറക്കിയിട്ടത്. ജപ്പാന്‍ കുടിവെള്ള പദ്ധതി ഏറ്റെടുത്തിരുന്ന കോണ്‍ട്രാക്ടര്‍ മാറിയപ്പോള്‍ ഇറക്കിയിട്ട പൈപ്പുകള്‍ പാഴായി കിടന്നു. വാട്ടര്‍ അതോറിട്ടറിക്ക് ഉത്തരവാദിത്തമില്ലാതെ വന്നപ്പോള്‍ പൈപ്പുകള്‍ മറിച്ചുവില്‍ക്കാന്‍ ഇടനിലക്കാരുമെത്തി. ഏകദേശം നാലുവര്‍ഷം കൊണ്ട് കോടിക്കണക്കിനു് രൂപയുടെ പൈപ്പുകള്‍ ഈ സംഘം മറിച്ചുവില്‍ക്കുകയാണെന്ന് നാട്ടുകാര്‍ പലവട്ടം പോലീസിലറിയിച്ചെങ്കിലും വാട്ടര്‍ അതോറിട്ടി പരാതി നല്‍കാത്തതിനാല്‍ കേസെടുത്തില്ല.
പൈപ്പുകടത്തലിനെ കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് മാസങ്ങള്‍ക്കു മുമ്പ് റിപ്പോര്‍ട്ടു നല്‍കിയെങ്കിലും നടപടി എങ്ങുമെത്തിയില്ല. ഇന്നലെ രാത്രി തമിഴ്‌നാട്ടിലേക്ക് കടത്താന്‍ വേണ്ടി പൈപ്പുകള്‍ കയറ്റിവന്ന വഴി വാഹന പരിശോധനക്കിടെയാണ് ലോറിയും പൈപ്പുകളും തുമ്പ പോലീസ് പിടികൂടിയത്. തമിഴ്‌നാട് വെല്ലൂര്‍ ജില്ലയില്‍ വളജ താലൂക്ക് മെര്‍ക്ക് സ്ട്രീറ്റില്‍ മണികണ്ഠന്‍ (41) ആണ് പിടിയിലായത്. ഇയാള്‍ ലോറി ഡ്രൈവറാണ്.
തമിഴ്‌നാട്ടിലേക്കും കേരളത്തിലെ മറ്റു ജില്ലകളിലേക്കും പൈപ്പുകടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവരില്‍ പലരും പോലീസ് നിരീക്ഷണത്തിലാണെന്നും പോലീസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."