HOME
DETAILS
MAL
ജൂണില്‍ മാത്രമുണ്ടായത് മൂന്നു ലക്ഷത്തിനടുത്ത് കൊവിഡ് രോഗികള്‍
backup
July 01 2020 | 16:07 PM
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ജൂണിലുണ്ടായത് വന്‍ വര്‍ധന. ജൂണില്‍ മാത്രം 3,86,786 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. 11802 പേര് മരിക്കുകയും ചെയ്തു. മെയ് 31ന് 1,98,706 കേസുകളാണ് രാജ്യത്താകെയുണ്ടായിരുന്നത്. ജൂണ്‍ 30 ആയപ്പോഴേക്കും അത് 585492 ആയി ഉയര്‍ന്നു. മാസത്തിലെ അവസാന 12 ദിവസത്തിനുള്ളില്‍ രണ്ട് ലക്ഷം പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ആക്ടിവ് കേസുകളുടെ എണ്ണം മെയ് അവസാനം 97,000 ആയിരുന്നത് ജൂണ്‍ അവസാനമായപ്പോള്‍ 2.2 ലക്ഷമായി ഉയര്‍ന്നു. മെയ് 31 വരെ 5598 പേരായിരുന്നു മരിച്ചത്. ഇത് ജൂണ്‍ പൂര്‍ത്തിയായപ്പോള്‍ 17400 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."