അടൂര്‍ പ്രകാശിന്റെ പ്രചരണ സാമഗ്രികള്‍ നശിപ്പിച്ചു
നെടുമങ്ങാട്: കഴിഞ്ഞ ദിവസങ്ങളില്‍ വാമനപുരം നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന്റെ പ്രചരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചതായി ഡിസിസി ജനറല്‍ സെക്രട്ടറി ആനാട് ജയന്‍ പറഞ്ഞു ആനാട് ഗ്രാമപഞ്ചായത്തിലെ കൂപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ പ്രചരണ ബോര്‍ഡ് അഗ്‌നിക്കിരയാക്കി കല്ലിയോട് കൊച്ചാ ട്ടുകാല്‍ പ്രദേശങ്ങളില്‍ പ്രചരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു. കഴിഞ്ഞ രണ്ടുദിവസ മായി യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചരണ ബോഡുകള്‍ മുഴുവന്‍ നശിപ്പിക്കുകയും അതുവഴിനാട്ടില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നതൊന്നും ആനാട് ജയന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ സംഘര്‍ഷം ഉണ്ടാക്കുക എന്ന ബോധപൂര്‍വ്വമായ 'ലക്ഷ്യത്തോടുകൂടി എല്‍ഡിഎഫിലെയും ബിജെപിയിലെയും ചില ഗൂഡ ശക്തികളുടെ ബുദ്ധിയാണ് ഇതിനു പിന്നിലെന്നും ആനാട് ജയന്‍ പറഞ്ഞു. പ്രചരണരംഗത്ത് സജ്ജരാകാതെ പിന്മാറി നില്‍ക്കുന്ന സ്വന്തം പാര്‍ട്ടിക്കാരെ അക്രമ പ്രവര്‍ത്തനങ്ങളിലൂടെ സജീവമാക്കാനുള്ള അജണ്ടയാണ് അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെന്നും പൊലീസ് നിഷ്‌ക്രിയത്വവും വെടിഞ്ഞ് അക്രമികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകണമെന്നും നൈറ്റ് പട്രോളിംഗ് കാര്യക്ഷമമാക്കണമെന്നും ഡിസിസി ജനറല്‍ സെക്രട്ടറി ആനാട് ജയന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."