HOME
DETAILS

ബാള്‍ട്ടിമോര്‍ ഐ.എച്ച്.വി ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ അഭിനന്ദനവും 'പൊങ്കാല'യും

  
backup
July 08 2018 | 20:07 PM

%e0%b4%ac%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%ae%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%90-%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b5

കോഴിക്കോട്: നിപാ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് അമേരിക്കയിലെ ബാള്‍ട്ടിമോര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി (ഐ.എച്ച്.വി) മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവരെ ആദരിച്ചതുമായി ബന്ധപ്പെട്ട് ഐ.എച്ച്.വി ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ അഭിനന്ദനവും പൊങ്കാലയും.
മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെ കുറിച്ച് ഐ.എച്ച്.വി 6 ചിത്രങ്ങളും കുറിപ്പും പോസ്റ്റ് ചെയ്തതാണ് ഇതിനു കാരണം. കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ ശൈലജയും ഐ.എച്ച്.വി സന്ദര്‍ശിച്ചെന്നും അവര്‍ക്ക് ഹോണററി മെമെന്റോ നല്‍കിയെന്നുമാണ് ഐ.എച്ച്.വി ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. ഐ.എച്ച്.വി സഹസ്ഥാപകനും ഗ്ലോബല്‍ വൈറസ് നെറ്റ്‌വര്‍ക്ക് (ജി.വി.എന്‍) ഡയറക്ടറുമായ ഡോ. റോബര്‍ട്ട് ഗാലോയാണ് ഇരു സ്ഥാപനങ്ങള്‍ക്കും വേണ്ടി മെമെന്റോ നല്‍കിയതെന്നും നിപാ പ്രതിരോധത്തെപ്പറ്റി സംസ്ഥാന സര്‍ക്കാരിനെ ഡോ. റോബര്‍ട്ട് ഗാലോ അഭിനന്ദിച്ചതായും ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായുമാണ് പോസ്റ്റ്. എന്നാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മുഖ്യമന്ത്രിയെ ആദരിച്ചെന്ന ഇന്ത്യാടുഡേയുടെ വാര്‍ത്തയും ഐ.എച്ച്.വി ഇതിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
സ്ഥാപനം സന്ദര്‍ശിച്ച മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും അവര്‍ സാധാരണ നല്‍കാറുള്ള ഹോണററി മെമെന്റോ നല്‍കിയത് ആദരവായി ചിത്രീകരിക്കുന്നുവെന്ന് ഒരുവിഭാഗം സോഷ്യല്‍ മീഡിയയില്‍ ആരോപിച്ചതോടെയാണ് വിവാദം ചൂടുപിടിച്ചത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഐ.എച്ച്.വിയുടെ പോസ്റ്റിന് ഇതിനകം 2800 ലൈക്കും 1,179 ഷെയറും 683 കമന്റും ലഭിച്ചു.
4399 പേര്‍ ലൈക്ക് ചെയ്യുകയും 4443 പേര്‍ പിന്തുടരുകയും ചെയ്യുന്ന ഐ.എച്ച്.വി ഫേസ്ബുക്ക് പേജില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത പോസ്റ്റായി ഇത് മാറി. 166 പേര്‍ സംഭവത്തെ കുറിച്ച് പേജില്‍ റിവ്യൂ ചെയ്യുകയും ചെയ്തു. മുഖ്യമന്ത്രിയെ ആദരിച്ചതില്‍ നന്ദി പറഞ്ഞും ഐ.എച്ച്.വിയെ അഭിനന്ദിച്ചുമാണ് കൂടുതല്‍ കമന്റുകളും റിവ്യൂകളും. നാലുപേര്‍ പങ്കെടുത്ത ചടങ്ങിലൊതുക്കി മുഖ്യമന്ത്രിയെ അപമാനിച്ചെന്ന് ചിലര്‍ കമന്റിട്ടു. ആദരിച്ചെന്ന പ്രചാരണം ശരിയല്ലെന്ന് ഐ.എച്ച്.വിയുടെ പോസ്റ്റിനെ ചൂണ്ടിക്കാട്ടി ഒരു വിഭാഗം രംഗത്തെത്തി.
ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചതിനും മറ്റുമായി ചിലര്‍ ഐ.എച്ച്.വിക്കെതിരേ വിമര്‍ശനമുയര്‍ത്തി. ഇതുമായി ബന്ധമില്ലാത്ത ഐ.എച്ച്.വിയുടെ മറ്റു പോസ്റ്റുകള്‍ക്ക് താഴെയും പലരും തെറി എഴുതുന്നുണ്ട്. ജൂണ്‍ 8 ന്റെ സമ്മര്‍ ഡിസ്‌കവറി ന്യൂസ് ലെറ്റര്‍, ജൂണ്‍ 28 ന്റെ ജാക്വസ് ഇനീഷ്യേറ്റീവ് എന്നിവയുടെ പോസ്റ്റിനു താഴെയാണ് വിമര്‍ശനങ്ങള്‍ മിക്കതും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  18 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  18 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

latest
  •  18 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  18 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  18 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  18 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  18 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  18 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  18 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  18 days ago