HOME
DETAILS

രണ്ടുലക്ഷത്തിന്റെ വായ്പയ്ക്ക് രണ്ടരക്കോടിയുടെ വീടും പറമ്പും വീട്ടമ്മ ഇന്ന് ഒഴിഞ്ഞുനല്‍കണം

  
backup
July 08 2018 | 20:07 PM

%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%be%e0%b4%af%e0%b5%8d%e0%b4%aa

കൊച്ചി: ഇടപ്പള്ളി പത്തടിപ്പാലം മാനാത്തുപാടത്ത് പ്രീത ഷാജിയുടെ വീടുനിറയെ ഇന്നലെ രാത്രി മുതല്‍ ജനക്കൂട്ടമാണ്. ഇന്ന് രാവിലെ കിടപ്പാടം നിര്‍ബന്ധമായും ഒഴിപ്പിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം നടപ്പാക്കുന്നത് തടയുകയാണ് ഇവരുടെ ലക്ഷ്യം. കഴിഞ്ഞ 24 വര്‍ഷമായി തങ്ങള്‍ എടുക്കാത്ത വായ്പയുടെ പേരില്‍ ബാങ്ക് അധികൃതരുടെ വേട്ടയാട്ടലില്‍ ദുരിതജീവിതം നയിക്കേണ്ടിവന്ന വീട്ടമ്മയും കുടുംബവും ഒരു വര്‍ഷമായി വീടിനുമുന്നില്‍ ചിതയൊരുക്കി പ്രതിഷേധസമരം നടത്തിവരികയാണ്. 1994ലാണ് പ്രീതയുടെ ഭര്‍ത്താവ് ഷാജി, അകന്നബന്ധുവായ സാജനുവേണ്ടി വായ്പയെടുക്കാന്‍ സ്വന്തം ഭൂമി ഈടുവച്ച് സഹായിച്ചത്. ആലുവ ലോര്‍ഡ് കൃഷ്ണാ ബാങ്കില്‍ 22.5 സെന്റ് കിടപ്പാടം ഈട് നല്‍കുകയായിരുന്നു. എന്നാല്‍ സാജന്‍ തിരിച്ചടവ് മുടക്കിയതോടെ വന്‍തുക കുടിശ്ശിക വന്നു. തുടര്‍ന്ന് ഒരു ലക്ഷം രൂപ തിരിച്ചടക്കാന്‍ ഷാജി തയാറായെങ്കിലും തകര്‍ന്ന ലോര്‍ഡ് കൃഷ്ണാ ബാങ്കിനെ ഏറ്റെടുത്ത എച്ച്.ഡി.എഫ്.സി ബാങ്ക് അധികൃതര്‍ വന്‍ തുക ആവശ്യപ്പെട്ട് ഷാജിയെ തിരിച്ചയച്ചു.
രണ്ട് ലക്ഷം രൂപയുടെ വായ്പ 2.30 കോടിയായെന്നാണ് എച്ച്.ഡി.എഫ്.സി പറയുന്നത്. രണ്ടരക്കോടി രൂപ വിലവരുന്ന കിടപ്പാടം, 2014ല്‍ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിലെ റിക്കവറി ഓഫിസര്‍ 38 ലക്ഷം രൂപയ്ക്ക് റിയല്‍ എസ്റ്റേറ്റ് സംഘത്തിന് ഓണ്‍ലൈന്‍ ലേലത്തില്‍ വില്‍ക്കുകയായിരുന്നുവെന്ന് പ്രീതയും ഷാജിയും പറഞ്ഞു. മൂന്ന് സെന്റ് വിറ്റാല്‍ കിട്ടുന്നതുകയ്്ക്കാണ് ലേലം നടന്നത്. കൊള്ളലാഭം കിട്ടുന്ന ഇടപാടില്‍ ബാങ്കിന്റെ റിക്കവറി മാനേജര്‍ക്കും പങ്കുണ്ടെന്ന് ഇവര്‍ ആരോപിക്കുന്നു. 2016ല്‍ ആദ്യ ജപ്തി നടപടികള്‍ക്കിടെ ഷാജിയുടെ മാതാവ് കമലാക്ഷി ഹൃദയാഘാതത്താല്‍ മരിച്ചിരുന്നു. മൂന്ന് വട്ടം ജപ്തി നടത്താന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടയുകയായിരുന്നു. മുഖ്യമന്ത്രിക്കും കേന്ദ്രധനകാര്യമന്ത്രിക്കുമൊക്കെ നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ മരണംവരെ പ്രീത ഷാജി നിരാഹാരസമരം ആരംഭിച്ചെങ്കിലും 17 ദിവസം കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസ് വിഷയത്തില്‍ ഇടപെടുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് അവസാനിപ്പിക്കുകയായിരുന്നു.
ഒഴിപ്പിക്കുമ്പോള്‍ പ്രശ്‌നസാധ്യതയുണ്ടെന്നും രണ്ടാഴ്ച കൂടി അനുവദിക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് അനുവദിച്ചിരുന്നില്ല. ഒഴിപ്പിക്കുമ്പോള്‍ അനിഷ്ടസംഭവങ്ങള്‍ക്കു സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയിരുന്നു. സ്ഥലം ഒഴിപ്പിക്കാന്‍ പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് സ്ഥലം വാങ്ങിയ ആലങ്ങാട് സ്വദേശി എന്‍.എന്‍. രതീഷ് നല്‍കിയ ഹരജിയെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കിടപ്പാടം ഒഴിഞ്ഞുകൊടുക്കേണ്ടി വന്നാല്‍ മരണമല്ലാതെ തങ്ങള്‍ക്ക് മറ്റൊന്നുമില്ലെന്ന് പ്രീതയും ഷാജിയും പറയുന്നു. മാനാത്തുപാടം പാര്‍പ്പിട സംരക്ഷണ സമിതി, സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം, സര്‍ഫാസി ബാങ്ക് ജപ്തി വഞ്ചനയ്‌ക്കെതിരായ സമരസമിതി, ബ്ലേഡ് ബാങ്ക് ജപ്തി വിരുദ്ധ സമിതി എന്നീ സംഘടനകള്‍ കുടിയൊഴുപ്പിക്കലിനെതിരേ ശക്തമായി രംഗത്തുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുൽത്താൻ അൽ നെയാദി, ഹസ്സ അൽ മൻസൂരി, എന്നിവർക്ക് ഫസ്റ്റ് ക്ലാസ് ബഹിരാകാശ മെഡൽ സമ്മാനിച്ച് യുഎഇ ഭരണാധികാരി

latest
  •  9 days ago
No Image

സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോള്‍ കണ്ടത് അപൂര്‍വയിനത്തില്‍പെട്ട പക്ഷികള്‍; നെടുമ്പാശ്ശേരിയില്‍ വന്‍ പക്ഷിക്കടത്ത് പിടികൂടി

Kerala
  •  9 days ago
No Image

ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി; 13 വയസ്സുകാരന് ദാരുണാന്ത്യം

National
  •  9 days ago
No Image

ശ്രീറാമിന്റെ അഭിഭാഷകന് രണ്ടാം നിലയിലുള്ള കോടതിയുടെ പടി കയറാന്‍ വയ്യ; കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ മാറ്റി

Kerala
  •  9 days ago
No Image

യുഎഇയിൽ പ്രവർത്തനമാരംഭിച്ച് ഇ- ഹെയ്ലിംഗ് പ്ലാറ്റ്ഫോം ബോൾട്ട്; ഇന്ന് ഏഴ് റൈഡുകളിൽ 53 ശതമാനം കിഴിവ് 

uae
  •  9 days ago
No Image

'ഡല്‍ഹി ചലോ' മാര്‍ച്ചുമായി വീണ്ടും കര്‍ഷര്‍; തലസ്ഥാനത്ത് കര്‍ശന പരിശോധന, ഗതാഗതക്കുരുക്ക് 

National
  •  9 days ago
No Image

എം.എല്‍.എയുടെ മകന് എങ്ങനെ ആശ്രിതനിയമനം നല്‍കാനാകും;  കെ. കെ രാമചന്ദ്രന്‍നായരുടെ മകന്റെ നിയമനം റദ്ദാക്കി സുപ്രിംകോടതി

Kerala
  •  9 days ago
No Image

അതിതീവ്രമഴ തുടരും; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത

Kerala
  •  9 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  9 days ago
No Image

സംശയം തോന്നി ബാഗേജ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അപൂർയിനത്തിൽപ്പെട്ട 14 പക്ഷികൾ; നെടുമ്പാശേരിയിൽ 2 പേർ പിടിയിൽ

Kerala
  •  9 days ago