സമസ്ത ഇസ്‌ലാമിക് സെൻറർ ചാർട്ടേഡ് വിമാനം സഊദി കിഴക്കൻ പ്രവിശ്യയിൽ നിന്നും പറന്നുയർന്നു
ദമാം: സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി മൂന്ന് സോണുകളിൽ നിന്ന് ചാർട്ടർ ചെയ്യാൻ പദ്ധതിയിട്ട വിമാനങ്ങളിലെ ആദ്യ വിമാനം കിഴക്കൻ സോൺ കമ്മിറ്റിക്കു കീഴിൽ നിന്നും പുറപ്പെട്ടു. ഗോഎയർ വിമാനത്തിൽ 178 യാത്രികരുമായാണ് വിമാനം പുറപ്പെട്ടത്. കൊവിഡ് മഹാമാരി പടർന്നുപിടിക്കാൻ തുടങ്ങിയ ആദ്യനാളുകളിൽ തന്നെ ദുരിതമനുഭവിക്കുന്നവർക്കു സമാശ്വാസം നൽകാനും അവരെ കണ്ടെത്തി സഹായിക്കാനും വേണ്ടി നാം രൂപം കൊടുത്ത വിഖായ ആശ്രയം ഹെൽപ്‌ഡെസ്‌കിന്റെ കീഴിലാണ് ചാർട്ടേഡ് വിമാനം സജ്ജീകരിക്കുന്നത്.
വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന വിഖായ ആശ്രയം ഹെൽപ്പ് ഡസ്ക് അർഹരായ ആളുകളെ കണ്ടെത്തി ഭക്ഷണകിറ്റുകൾ വിതരണം ചെയ്യുകയും രോഗികൾക്ക് മരുന്നെത്തിക്കുകയും ആശുപത്രികളിൽ എത്തിക്കാൻ സഹായിക്കുകയും ചെയ്തു വരുന്നുണ്ട്. അതോടൊപ്പം ജോലി നഷ്ടപ്പെട്ടും രോഗാതുരരായും നിരാശയും മാനസിക വിഷമവുമായി കഴിഞ്ഞ ഒരുപാട് പേർക്ക് സാന്ത്വനമേകി അവരെ കൈപിടിച്ചു സാധാരണനിലയിലേക്ക് കൊണ്ടുവരാനും പദ്ധതികൾ ആസൂത്രണം ചെയ്തു പ്രവർത്തിച്ചു വരികയാണ്.
ഇതിന് പുറമെ നാട്ടിലേക്ക് പോകാൻ കഴിയാതെ ഹതാശരായി കഴിയുന്ന പലരെയും പല സന്നദ്ധ സംഘടനകളും ചാർട്ടർ ചെയ്‌ത ഫ്ലൈറ്റുകൾ വഴി നാട്ടിലേക്കെത്തിക്കുവാനും അതിനാവശ്യമായ സാമ്പത്തിക സഹായ സഹായസഹകരണങ്ങളും നിർദ്ദേശങ്ങളും ചെയ്ത്കൊടുക്കാനും കഴിഞ്ഞതായി വിഖായ ആശ്രയം ഹെൽപ്പ് ഡസ്ക് അറിയിച്ചു.
അർഹരായ ആളുകൾക്ക് 20 ശതമാനവും അതിൽ കൂടുതലും ടിക്കറ്റ് നിരക്കിൽ ഇളവ് നൽകാനും സമിതിക്കായിട്ടുണ്ട്. എയർപോർട്ടിൽ ആളുകളെ യാത്രയയക്കാൻ ഈസ്റ്റേൺ സോൺ കോർഡിനേറ്റർ ബഷീർ ബാഖവി, നാഷണൽ വർകിംഗ് സെക്രട്ടറി അബൂ ജിർഫാസ് മൗലവി, സകരിയ്യ ഫൈസി, റാഫി ഹുദവി, അശ്റഫ് അശ്റഫി, അബു യാസീൻ, മുനീർ കൊടുവള്ളി, ഷഫീഖ് ആലുവ, നജ്മുദ്ദീൻ ഖോബാർ, സമദ് റഹിമ, മുനീർ റഹീമ ഉമർ ഹസനി, മാഹിൻ വിഴിഞ്ഞം, ജുനൈദ് ഫ്ലെ സെഡ് എന്നിവർ സന്നിഹിതരായിരുന്നു. നാട്ടിൽ നിന്നും സുഹൈൽ ഹുദവി, ഇബ്‌റാഹീം ഓമശേരി എന്നിവർ ഏത് സമയത്തും ഉപദേശ നിർദ്ദേശങ്ങളുമായി സദാ സമയവും രംഗത്തുണ്ടായിരുന്നു. ചീഫ് അമീർ ഷജീർ കൊടുങ്ങല്ലൂർ, അസി:അമീറുമാരായ സവാദ് ഫൈസി പയ്യക്കി, ഫാസിൽ വളാഞ്ചേരി എന്നിവരോടൊപ്പമാണ് സംഘം യാത്ര തിരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."