HOME
DETAILS
MAL
ലക്ഷങ്ങള്‍ വിലവരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍
backup
July 08 2018 | 20:07 PM
കാസര്‍കോട്: ലക്ഷങ്ങള്‍ വിലമതിക്കുന്ന എം.ഡി.എം.എ മയക്കു മരുന്നുമായി യുവാവിനെ പൊലിസ് അറസ്റ്റു ചെയ്തു.
കാസര്‍കോട് അണങ്കൂര്‍ ടി.വി സ്റ്റേഷന് മുഹമ്മദ് ഹബീബ് റഹ്മാന് (23) ആണ് പൊലിസ് പിടിയിലായത്. കാസര്‍കോട് സി.ഐ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തില്‍ എസ്.ഐ അജിത് കുമാറും സംഘവുമാണ് നിരവധി കേസുകളില്‍ പ്രതിയായ ഹബീബ് റഹ്മാനെ പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രിയാണ് നഗരത്തിലെ പുലിക്കുന്ന് പാര്ക്കിന് സമീപം വച്ച് ഇയാള്‍ പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തി പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്ന് ന്യൂജനറേഷന് മയക്കുമരുന്നായി അറിയപ്പെടുന്ന ആറ് ഗ്രാം എം.ഡി.എം.എയും പൊലിസ് പിടിച്ചെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."