വട്ടിയൂര്‍ക്കാവിന്റെ ജനമനസ് കീഴടക്കി സി. ദിവാകരന്
തിരുവനന്തപുരം: തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി. ദിവാകരന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലം പര്യടനം രാവിലെ കണ്ണമ്മൂലയില്‍ നിന്ന് ആരംഭിച്ചു. മന്ത്രി വി എസ് സുനില്‍കുമാര്‍ പര്യടനം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന കേന്ദ്രത്തില്‍ എല്‍.ഡി.എഫ് നേതാക്കളായ അഡ്വ. കെ. പ്രകാശ് ബാബു, എം. വിജയകുമാര്‍, അഡ്വ. ജി.ആര് അനില്‍, പിരപ്പന്‍കോട് മുരളി എന്നീ നേതാക്കള്‍ പങ്കെടുത്തു.
തെരഞ്ഞെടപ്പ് കമ്മിറ്റി ചെയര്മാന് ഇ.ജി മോഹനന് അധ്യക്ഷനായിരുന്നു. കവടിയാര്‍, കേശവദാസപുരം, നാലാഞ്ചിറ, പട്ടം, കുന്നുകുഴി എന്നീ മേഖലാ കമ്മിറ്റികളിലായിരുന്നു പര്യടനം.
ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തിലെത്തിയ സ്ഥാനാര്‍ഥിയെ കാണാന്‍ വഴിയോരത്ത് സ്ത്രീകളും കുട്ടികളുമടക്കം വന്‍ജനാവലി സ്വീകരിക്കാനായി കാത്തുനിന്നു. വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും വെടിപ്പടക്കങ്ങളുടെയും അകമ്പടിയോടെയുള്ള വര്‍ണാഭമായ സ്വീകരണങ്ങള്‍ പര്യടനത്തെ ആവേശപൂരിതമാക്കി. സ്വീകരണങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തിയശേഷം തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യവും വിശദീകരിച്ചാണ് സ്വീകരണ കേന്ദ്രങ്ങളില്‍ നിന്നും സ്ഥാനാര്‍ഥി അടുത്ത കേന്ദ്രത്തിലേക്ക് നീങ്ങിയത്.
എല്‍.ഡി.എഫ് നേതാക്കളായ വട്ടിയൂര്‍ക്കാവ് ശ്രീകുമാര്‍, പ്രസന്നകുമാര്‍, ജി. രാജീവ്, പി.എസ് നായിഡു, കണ്ണംമൂല വിജയന്, ഐ.പി ബിനു, പാളയം രാജന് എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.
പര്യടനം രാത്രി വൈകി വെള്ളയമ്പലത്ത് സമാപിച്ചു. കോവളം മണ്ഡലത്തിലെ പര്യടനം ഇന്ന് മണ്ഡലത്തിലെ പാലപ്പൂര് വച്ച് ജനതാദള്‍ ദേശീയ സെക്രട്ടറി ഡോ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."