റിയോ ഒളിംപിക്‌സില്‍ മികച്ച നേട്ടത്തിനായി കുഞ്ഞി മുഹമ്മദ്
അലനല്ലൂര്‍: ലോകമെങ്ങും ആവേശത്തോടെ കണ്ണും കാതും നട്ട് കാത്തിരിക്കുന്ന ബ്രസീലിലെ റിയോ ഒളിംപിക്‌സിന് വെറും 20 ദിവസം മാത്രം ബാക്കിനില്‍കെ ചരിത്രത്തിലെ ഏറ്റവും വലിയ നിരയുമായി ബ്രസീലിലെ റിയോ ഡി ജനീറോയിലേക്ക് കുതിക്കുന്ന ഇന്ത്യന്‍ ടീമിന്റ 4 :400 റിലേയില്‍ കേരള മണ്ണിന്റെ അഭിമാനതാരമായി മാറാന്‍ കഴിഞ്ഞ സന്ദേശത്തിലാണ് കോട്ടോപ്പാടം പറപ്പുറം സ്വദേശിയായ കുഞ്ഞിമുഹമ്മദും കുടുംബവും ഒപ്പം നാട്ടുകാരും.
ബാഗ്ലൂര്‍ ശ്രീഖണ്ഡീവ സ്‌റ്റേഡിയത്തില്‍ നടന്ന യോഗ്യത നിര്‍ണയ മത്സരത്തില്‍ നിലവിലെ ഏഷ്യന്‍ റെക്കോഡ് തകര്‍ത്ത് 3.0009 സെക്കഡില്‍ യോഗ്യതാ സമയം കുറിച്ച ടീമിലെ വിജയ ശില്‍പിയായത് കുഞ്ഞിമുഹമ്മദായിരുന്നു.
മലയാളിയായ മുഹമ്മദ് അനസ്, തമിഴ്‌നാട്ടുകാരായ അവിനാശി റാവിത്തം, പാളയം അയ്യാസ്വാമി, ധരുണ്‍ തരിച്ചിലാല്‍ ഗുഡി സ്വദേശി ആരോഗ്യ രാജീവ് (പട്ടാളം) എന്നിവരാണ് മറ്റ് സഹതാരങ്ങള്‍. ഉറൂഗ്വയില്‍ നടക്കുന്ന പരിശീലന ക്യാംപില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് താരങ്ങള്‍. മധ്യപ്രദേശിലെ ജബല്‍പൂരില്‍ ആര്‍മി ഉദ്യോഗസ്ഥനാണ് കുഞ്ഞുമുഹമ്മദ്.
കോട്ടോപ്പാടം പാറപ്പുറം പുത്തന്‍പുരക്കല്‍ മുഹമ്മദ്, പരേതയായ ഫാത്തിമ എന്നിവരുടെ മകനാണ്. കോടോപ്പാടം ഹൈസ്‌കൂള്‍, ഗുരുവായൂര്‍ ശ്രീകൃഷ്ണ കേളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യഭ്യാസം. പഠനകാലക്ക് 100, 200, 400 മീറ്റര്‍ സ്മിന്റ് എന്നീ ഇനങ്ങളിലായിരുന്നു ശ്രദ്ധ.
2010, 2012, 2013 വര്‍ഷങ്ങളില്‍ ദേശീയ തലത്തില്‍ 400 മീറ്ററില്‍ ചാമ്പ്യനായിരുന്നു. 2011 ലെ ലോക മിലിറ്ററി മേളയില്‍ 400 മീറ്റര്‍ റിലേയില്‍ ബ്രാണ്‍സ് മെഡലും, 2013, 2014 വര്‍ഷങ്ങളിലെ കോമണ്‍വെല്‍ത്ത് ഏഷ്യന്‍ ഗെയിമുകളില്‍ 400 മീറ്റില്‍ നാലാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. വരുന്ന റിയോ ഒളിംപിക്‌സില്‍ മികച്ച വിജയങ്ങളുണ്ടാവട്ടെ എന്ന പ്രര്‍ത്ഥനയിലാണ് കുടുംബവും നാട്ടുകാരും .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."