എ. സമ്പത്തിന്റെ രണ്ടാംഘട്ട പര്യടനം ഇന്ന്
ആറ്റിങ്ങല്‍: പാര്‍ലമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി ഡോ. എ. സമ്പത്തിന്റെ നെടുമങ്ങാട് നിയമസഭാ മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടന പരിപാടി ഇന്ന് രാവിലെ ഏഴിന് മന്നൂര്‍ക്കോണം മരുതുംമൂട്ടില്‍ നിന്നും ആരംഭിക്കും. തുടര്‍ന്ന് മന്നൂര്‍ക്കോണം, ഖാദി ജങ്ഷന്‍, കരിങ്ങ, വലിയമല, പതിനാറാം കല്ല്, മല്ലമ്പ്രകൊണം, താളിക്കാമുകള്‍, ഉഴപ്പാക്കോണം, ഖാദിബോര്‍ഡ്, ഇരുമരം, കാരാന്തല, കാവുംമൂല, കരുപ്പൂര്, മുടിപ്പുര, വാണ്ട, പനച്ചമൂട്, പുലിപ്പാറ, തേവരുകുഴി, കൊല്ലങ്കാവ്, കൊടിപ്പുറം, ചെരുക്കൂര്‍ക്കോണം, മൂത്താംകോണം, പഴകുറ്റി, നെട്ട, മണക്കോട്, ഉളിയൂര്‍, കുശര്‍കോട്, ചെല്ലാംകോട്, കല്ലുവരമ്പ്, പൂവത്തൂര്‍, ചിറയ്ക്കാണി, ചെന്തുപ്പൂര്, വേങ്കോട്, പരിയാരം, എന്നിവിടങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കി ഉച്ചവിശ്രമത്തിനായി മുക്കോലയിലെത്തും.
ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മുതല്‍ പര്യടനം വെമ്പായം, വെട്ടുപാറ, കൈതക്കാട്, ചീരണിക്കര, കറ്റ, കുട്ടതട്ടി, പാലമൂട്, കുന്നൂര്‍, ചിറമുക്ക്, നരിക്കല്ല്, മൊട്ടമൂട്, മണ്ഡപം, കണക്കോട്, മുളങ്കാട്, വേറ്റിനാട്, ഇടുക്കുംതല, നെടുവേലി, കൊഞ്ചിറ, കൈതയില്‍, പെരുംകൂര്‍, കന്യാകുളങ്ങര, വെമ്പായം, കൊപ്പം, ചിറത്തലയ്ക്കല്‍, ഈന്തിക്കാട്, പുല്‍പ്പാറ, മാങ്കുഴി, മഞ്ചാടിമൂട്, പിരപ്പന്‍കോട് വഴി തൈക്കാട് സമാപിക്കും.സമാപനസമ്മേളനത്തില്‍ എല്‍.ഡി.എഫ് നേതാക്കള്‍ പങ്കെടുക്കും. സ്വീകരണ പരിപാടികള്‍ വിജയിപ്പിക്കണമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി വി. ശിവന്‍കുട്ടി അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."