HOME
DETAILS
MAL
'ഗാല്‍വാനിലെ ആള്‍നഷ്ടം സമ്മതിച്ചാല്‍ കലാപമുണ്ടാകുമെന്ന് ചൈന ഭയക്കുന്നു'
backup
July 02 2020 | 01:07 AM
ബെയ്ജിങ്: ലഡാക്കിലെ ഗാല്‍വാനില്‍ ഇന്ത്യന്‍ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൂടുതല്‍ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി സമ്മതിച്ചാല്‍ രാജ്യത്ത് കലാപമുണ്ടാകുമെന്ന് അവര്‍ ഭയക്കുന്നതായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍ നേതാവിന്റെ പുത്രന് ജിയാന്‍ലി യാങ്.
ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണത്തെ പോലും ബാധിക്കുമെന്നും ചൈനീസ് വിമതനും സിറ്റിസണ്‍ പവര്‍ ഇനീഷിയേറ്റീവ്സ് ഫോര്‍ ചൈന പ്രസിഡന്റുമായ അദ്ദേഹം വാഷിങ്ടണ്‍ പോസ്റ്റിലെഴുതിയ ലേഖനത്തില്‍ പറയുന്നു. പാര്‍ട്ടിയുടെ നട്ടെല്ലാണ് പീപിള്‍സ് ലിബറേഷന്‍ ആര്‍മി. അവര്‍ക്ക് ജീവഹാനി സംഭവിച്ചാല്‍ അത് ഷി ജിന്‍പിങ് ഭരണത്തിനെതിരായ അസംതൃപ്തി സൈന്യത്തിലുണ്ടാക്കും. ഗാല്‍വാനില്‍ കൊല്ലപ്പെട്ട ചൈനീസ് സൈനികരെ കുറിച്ച ചോദ്യത്തിന് ഇതുവരെ ചൈന കൃത്യമായ മറുപടി നല്‍കിയിട്ടില്ല- അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."