HOME
DETAILS
MAL
സമസ്ത ജനറല്‍ സെക്രട്ടറിക്കെതിരേ വ്യാജ വാര്‍ത്ത; പരാതി നല്കി
backup
April 22 2017 | 22:04 PM
വേങ്ങര: സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്‍ക്കെതിരേ വ്യാജ വാര്‍ത്ത സൃഷ്ടിച്ച പാണ്ടികശാല സ്വദേശി കാളങ്ങാട്ട് ബൈജുവിനെതിരേ നിയമനടപടി സ്വീകരിക്കണമെന്നു പാണ്ടികശാല യൂനിറ്റ് എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി ജില്ലാ പൊലിസ് മേധാവിക്കു നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.യഥാര്‍ഥ പേര് ബൈജുവെന്നാണെങ്കിലും ശ്രീക്കുട്ടന് എന്ന വ്യാജ മേല്‍വിലാസത്തിലാണ് ഇയാള്‍ വാട്സ്ആപില് സന്ദേശമയക്കുന്നത്. നിരന്തരമായി സമസ്ത നേതാക്കളെയും മറ്റും അവഹേളിക്കുന്നതു പതിവാക്കിയതിനാല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും എസ്.പിക്കു നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."