സൂക്ഷ്മ പരിശോധന നാളെ; പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കും
ലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുള്ള സമയം ഇന്നത്തോടെ അവസാനിക്കും. ഇന്നു വൈകിട്ട് മൂന്നു വരെയാണ് സമയപരിധി. പത്രികാ സമര്‍പ്പണത്തിന് ഒരു ദിവസംകൂടി ബാക്കി നില്‍ക്കെ നാലു നാമനിര്‍ദേശ പത്രികകള്‍കൂടി ഇന്നലെ ലഭിച്ചു.
സി.പി.എം ഡമ്മി സ്ഥാനാര്‍ഥികളായ ഐ.ടി നജീബ് (മലപ്പുറം), ഖലീമുദ്ദീന്‍ (പൊന്നാനി), സ്വതന്ത്ര സ്ഥാനാര്‍ഥികളായ മുഹമ്മദാലി (മലപ്പുറം), പി.എ സമീറ (പൊന്നാനി) എന്നിവരാണ് പത്രിക നല്‍കിയത്. ഇതോടെ ജില്ലയില്‍ പത്രിക നല്‍കിയവരുടെ എണ്ണം 14 ആയി. ഇതിനു പുറമേ മലപ്പുറത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.പി സാനു ഒരു സെറ്റ് പത്രികകൂടി നല്‍കിയിട്ടുണ്ട്. പത്രികകളുടെ സൂക്ഷ്മപരിശോധന നാളെ രാവിലെ 11ന് ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ നടക്കും.
ഈ മാസം എട്ടു വരെ പത്രിക പിന്‍വലിക്കാനുള്ള അവസരമുണ്ടാ കും. അംഗീകൃത പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്കും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കും ചിഹ്നമനുവദിക്കുന്നത് എട്ടിനു വൈകിട്ട് മൂന്നിനായിരിക്കും. പ്രമുഖ മുന്നണികളെല്ലാം പത്രികാ സമര്‍പ്പണം പൂര്‍ത്തിയാക്കിയതോടെ ഇനിയുള്ള ദിവസങ്ങളില്‍ പ്രചാരണത്തില്‍ മേല്‍ക്കൈ നേടാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ഥികള്‍.പൊന്നാനി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീര്‍ രണ്ടാംഘട്ട പ്രചാരണം പൂര്‍ത്തീകരിച്ചു. ഇന്നലെ തിരൂര്‍ നഗരസഭയുടെ വിവിധ കേന്ദ്രങ്ങളിലും വെട്ടം പഞ്ചായത്തിലുമായിരുന്നു പര്യടനം. പത്രികാ സമര്‍പ്പണത്തിനു ശേഷമുള്ള സൂക്ഷ്മപരിശോധനാ നടപടിക്രമങ്ങളിലേക്കു പ്രവേശിക്കുന്ന ദിനങ്ങളായതിനാല്‍ ഇനി രണ്ടു ദിവസങ്ങളില്‍ പര്യടനങ്ങളില്ല. ഇ.ടിയുടെ മൂന്നാംഘട്ട പര്യടനം ആറിനു തിരൂരങ്ങാടി നഗരസഭയില്‍നിന്നു തുടങ്ങും.
മലപ്പുറം മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.പി സാനു ഇന്നലെ പുല്‍പ്പറ്റ പഞ്ചായത്തില്‍നിന്നു പര്യടനം തുടങ്ങി. മൊറയൂര്‍, പൂക്കോട്ടൂര്‍, കോട്ടപ്പടി, കോഡൂര്‍, കുന്നുമ്മല്‍, ആനക്കയം, ഇരുമ്പുഴി, പടിഞ്ഞാറ്റുമുറി, പാപ്പനിപ്പാറ, പാണായി, ചെക്‌പോസ്റ്റ് എന്നിവിടങ്ങളിലെ പര്യടനങ്ങള്‍ക്ക് ശേഷം പന്തല്ലൂര്‍ മുടിക്കോട് സമാപിച്ചു. പൊന്നാനി മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി അന്‍വര്‍ ഇന്നലെ തിരൂരങ്ങാടി മണ്ഡലത്തില്‍ പര്യടനം നടത്തി. രാവിലെ എട്ടിനു പുതുപറമ്പില്‍നിന്നു തുടങ്ങി. പണിക്കര്‍കടവ്, ചിറക്കല്‍, കോഴിച്ചന, വാളക്കുളം, പെരുമ്പുഴ, കൊടിഞ്ഞി, ചെറുമുക്ക്, കരിമ്പില്‍, ചെമ്മാട്, പാലത്തിങ്ങല്‍, പുത്തിരിക്കല്‍, വടക്കേഉള്ളണം, ചെട്ടിപ്പടി എന്നിവിടങ്ങളിലെ പര്യടനങ്ങള്‍ക്ക് ശേഷം പരപ്പനങ്ങാടിയില്‍ സമാപിച്ചു. കോട്ടക്കല്‍ നിയോജക മണ്ഡലത്തിലാണ് ഇന്നു പര്യടനം. രാവിലെ എട്ടിനു മുട്ടിപാലത്തുനിന്നു തുടങ്ങി വൈകിട്ട് കൊളമംഗലത്ത് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."