മാംഗോ കാബ്‌സിനെതിരേ നഗരത്തില്‍ ഇന്ന് ഓട്ടോ, ടാക്‌സി പണിമുടക്ക് സമരത്തിനെതിരേ യാത്രക്കാര്‍ക്കിടയില്‍ പ്രതിഷേധം
കോഴിക്കോട്: നഗരത്തില്‍ ആരംഭിക്കുന്ന മാംഗോ കാബ്‌സ് ടാക്‌സി സര്‍വിസിനെതിരേ പ്രതിഷേധവുമായി ഓട്ടോ ലൈറ്റ് മോട്ടോര്‍ തൊഴിലാളികള്‍. പ്രതിഷേധസൂചകമായി നഗരത്തില്‍ ഇന്നു രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ പണിമുടക്ക് നടത്തും. ഓട്ടോറിക്ഷകള്‍, ടെംപോ ട്രാവലര്‍ ഉള്‍പ്പെടെയുള്ള ടാക്‌സി വാഹനങ്ങള്‍ എന്നിവ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സംയുക്തസമരസമിതി നേതാക്കള്‍ അറിയിച്ചു. പണിമുടക്കുന്ന തൊഴിലാളികള്‍ മാവൂര്‍ റോഡിലെ മാംഗോ കാബ്‌സ് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തും. രാവിലെ 11ന് മുതലക്കുളത്തു നിന്ന് പ്രകടനമായാണ് തൊഴിലാളികള്‍ സമരപ്പന്തലിലെത്തുക.
സി.ഐ.ടി.യു, ബി.എം.എസ്, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ് എന്നിവയുള്‍പ്പെട്ട സംയുക്ത സമരസമിതിയാണ് പ്രതിഷേധത്തിനു നേതൃത്വം നല്‍കുന്നത്. ഓട്ടോ ടാക്‌സി തൊഴിലാളികളുടെ തൊഴില്‍ തട്ടിയെടുക്കാനുള്ള നീക്കമാണ് മാംഗോ കാബ്‌സ് നടത്തുന്നതെന്നും ഇതിനെതിരേ പ്രക്ഷോഭം ശക്തമാക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
അതേസമയം, ജനോപകാരപ്രദമായ കാബ്‌സ് സര്‍വിസിനെതിരേ രംഗത്തുവന്ന യൂനിയനുകളുടെ നീക്കത്തിനെതിരേ യാത്രക്കാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. നാലുകിലോമീറ്റര്‍ പരിധിയില്‍ 99 രൂപ രൂപ നിരക്കിലാണ് മാംഗോ കാബ്‌സ് സര്‍വിസ് നടത്തുക. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 11 രൂപയാണ് നിരക്ക്. യാത്ര പുറപ്പെട്ട് അവസാനിക്കുന്ന സ്ഥലം വരെയുള്ള (വണ്‍വേ) നിരക്കാണ് ഈടാക്കുന്നത്. രാത്രിയില്‍ അധിക നിരക്ക് ഈടാക്കില്ലെന്നതും പ്രത്യേകതയാണ്.
200ലേറെ വിവിധ ഇനം മോഡല്‍ വാഹനങ്ങളാണ് മാംഗോ കാബ്‌സ് കോഴിക്കോട്ടു നിരത്തിലിറക്കുന്നത്.
സംരംഭത്തിന്റെ ഓഫിസ് ഉദ്ഘാടനം കഴിഞ്ഞദിവസം നടന്നിരുന്നുവെങ്കിലും യൂനിയനുകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വിസ് പൂര്‍ണമായും ആരംഭിച്ചിട്ടില്ല. എന്നാല്‍ സംരംഭവുമായി മുന്നോട്ടുപോകുമെന്ന് മാംഗോ കാബ്‌സ് പ്രതിനിധികള്‍ അറിയിച്ചു. നല്ല പ്രതികരണമാണ് കോഴിക്കോട്ട് ലഭിക്കുന്നത്. ഇതിനോടകം നിരവധി പേര്‍ സേവനം ആവശ്യപ്പെട്ടു ബന്ധപ്പെട്ടിട്ടുണ്ട്.
കുറഞ്ഞനിരക്കില്‍ സൗകര്യപ്രദമായ യാത്ര ജനങ്ങള്‍ക്കു ലഭ്യമാകുന്നതിനെയാണ് യൂനിയനുകള്‍ തടസപ്പെടുത്തുന്നത്. യൂനിയനുകള്‍ നിലപാടു മാറ്റാത്ത പക്ഷം പൊലിസ് സംരക്ഷണത്തില്‍ സര്‍വിസ് നടത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിച്ചുവരികയാണെന്നും മാംഗോ കാബ്‌സ് പ്രതിനിധികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."