കശുവണ്ടി ചെറുകിട - ഇടത്തരം വ്യവസായ ലിസ്റ്റില്‍
തിരുവനന്തപുരം: കശുവണ്ടി സംസ്ക്കരണ വ്യവസായത്തെ ചെറുകിട ഇടത്തരം വ്യവസായ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പരമാവധി ബാങ്കിങ് - സര്‍ക്കാര്‍ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
കൊവിഡ് - 19 ന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം എം.എസ്.എം.ഇ. സ്കീമിന്റെ നിബന്ധനകള്‍ പരിഷ്ക്കരിച്ച് കശുവണ്ടി വ്യവസായത്തെയും ചെറുകിട - ഇടത്തരം വ്യവസായത്തിന്റെ പരിധിയില്‍ കൊണ്ടുവന്നിരുന്നു.
ഇതേ തുടര്‍ന്നാണ് സംസ്ഥാനവും നടപടി സ്വീകരിച്ചത്.
ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് നല്കുന്ന വിവിധ ആനുകൂല്യങ്ങള്‍ കശുവണ്ടി വ്യവസായത്തിനും ലഭിക്കാന്‍ എം.എസ്.എം.ഇ. പോര്‍ട്ടല്‍ വഴി ഉദ്യോഗ് ആധാറിന് രജിസ്റ്റര്‍ ചെയ്യണം. ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഉദ്യോഗ് ആധാറിന് രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ ഉദ്യോഗ് ആധാര്‍ നമ്പര്‍ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ വകുപ്പ് പോര്‍ട്ടലില്‍ ജിയോ ടാഗ് ചെയ്യണം.
തൊഴില്‍ നിയമങ്ങള്‍ പാലിക്കാതെയും സാമ്പത്തിക അച്ചടക്കമില്ലാതെയും വ്യവസായം നടത്തുന്നവരുടെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ഇതിനായി വ്യവസായം, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, കാഷ്യൂ സ്പെഷ്യല്‍ ഓഫിസര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പ്രത്യേക കമ്മിറ്റിയും രൂപീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."