മുന്നറിയിപ്പിന് പുല്ലുവില: മാലിന്യം നിറഞ്ഞ് പൊതു ഇടങ്ങള്‍
ചെര്‍ക്കള: പാതയോരങ്ങളിലും പൊതു ഇടങ്ങളിലും മാലിന്യം തള്ളുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറയുമ്പോഴും ദേശീയ-സംസ്ഥാന പാതയോരത്തും ചെര്‍ക്കള ബസ് സ്റ്റാന്‍ഡ് പരിസരത്തും മാലിന്യം കുന്നുകൂടുന്നു. ചെര്‍ക്കള ബി.ഒ.ടി ബസ് സ്റ്റാന്‍ഡിനു മുന്‍വശത്തെ കുഴിയിലാണ് മാലിന്യം കുന്നുകൂടി കിടക്കുന്നത്.
കോഴി മാലിന്യം മുതല്‍ വ്യാപാര സ്ഥാപനങ്ങളിലെയും ഹോട്ടലിലെയും ഭക്ഷണാവശിഷ്ടങ്ങള്‍, ചീഞ്ഞ പച്ചക്കറിയും പഴവും വരെ മാലിന്യത്തിലുണ്ട്.
ബസ് സ്റ്റാന്‍ഡിനകത്ത് ബസ് കാത്തുനില്‍ക്കുന്നവരും ഇവിടത്തെ കച്ചവടക്കാരും ദുര്‍ഗന്ധം കാരണം മൂക്കുപൊത്തി നില്‍ക്കേണ്ട അവസ്ഥയാണ്.
അതിനുപുറമെ ഇവിടെ നിന്ന് പക്ഷികളും നായ്ക്കളും മാലിന്യങ്ങള്‍ കടിച്ചെടുത്ത് സമീപപ്രദേശത്ത് താമസിക്കുന്നവരുടെ ജലസ്രോതസുകളിലും വീട്ടുപരിസരങ്ങളിലും കൊണ്ടിടുന്നതുകാരണം പകര്‍ച്ചവ്യാധി ഭീഷണി നേരിടുകയാണ്. ചെര്‍ക്കള-കാസര്‍കോട് ദേശീയപാതയ്ക്കരികിലെ അണങ്കൂരിലും ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാന പാതയിലെ കെ.കെ പുറം മുതല്‍ കോട്ടൂര്‍ വരെയുള്ള പാതയ്ക്കരികില്‍ നിരവധി സ്ഥലങ്ങളിലാണ് മാലിന്യം നിറഞ്ഞുകിടക്കുന്നത്. രാത്രികാലങ്ങളില്‍ പ്ലാസ്റ്റിക് ചാക്കുകളില്‍ കെട്ടി വാഹനങ്ങളില്‍ കൊണ്ടു വന്നാണ് പാതയോരങ്ങളില്‍ മാലിന്യം തള്ളുന്നതെന്നാണ് പരിസരവാസികള്‍ പറയുന്നത്.
വേനല്‍ ശക്തമായതോടെ പലവിധ പകര്‍ച്ചവ്യാധി രോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുമ്പോള്‍ പൊതുഇടങ്ങളിലും പാതയോരങ്ങളിലും മാലിന്യം തള്ളുന്നവര്‍ക്കെതിരേ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."